# കാർത്തിക് ആണ് നടൻ എന്നുണ്ടെങ്കിൽ താൻ സിനിമയ്ക്ക് ഡേറ്റ് കൊടുക്കില്ല കാരണം പറഞ്ഞു, ഖുശ്‌ബു 

- Link: https://ml.b4blaze.com/film-news/kushbu-about-actor-karthik
- Published: 2024-03-22T10:37:41+05:30
- Author: Suji

തെന്നിന്ത്യയിലെ താര റാണിയാണ് ഖുശ്‌ബു, ഇപ്പോൾ താരം നടൻ കാർത്തിക്കുമായുള്ള വഴക്കിനെകുറിച്ച്
തുറന്നു  പറയുകയാണ് ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ, കാർത്തികിനൊപ്പം ഏത് സിനിമയിൽ
അഭിനയിച്ചാലും താനും കാർത്തിക്കും തമ്മിൽ നല്ല വഴക്കാണ്. കാർത്തിക്ക് ആണ് ഒരു സിനിമയിൽ
നടനെങ്കിൽ താൻ ആ ചിത്രത്തിന് ഡേറ്റ് പോലും കൊടുത്തിരുന്നില്ല. അതിനൊരു കാരണമുണ്ട്, 
വര്ഷം  16 എന്ന സിനിമ ഞങ്ങൾ ഒന്നിച്ചു ചെയ്യ്തിരുന്നു അത് കഴിഞ്ഞ രണ്ടു വര്ഷത്തോളം 
സിനിമകൾ ഒന്നും ചെയ്യ്തിരുന്നില്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/kushbu1.jpeg?resize
=640%2C800&ssl=1)

ആ സിനിമ ചെയ്യ്തുകൊണ്ടരിക്കുമ്പോൾ ഞാനും കാർത്തിക്കും തമ്മിൽ നല്ല വഴക്ക് നടന്നു, പിന്നീട്
പരസ്പരം മിണ്ടില്ല എന്തിനാണ് എന്ന് ചോദിച്ചാൽ അതിനൊരു കൃത്യമായ ഉത്തരം ഉണ്ടായിരുന്നില്ല,
എന്നാൽ പരസ്പരം കാണുമ്പോൾ  തന്നെ വഴക്കും, മിണ്ടുകയുമില്ല, പിന്നെ സിനിമ ചെയ്യ്തിട്ടു
കാര്യമില്ലല്ലോ അതുകൊണ്ടു പിന്നീടുള്ള സിനിമകളിൽ കാർത്തിക് നടൻ എന്നറിഞ്ഞാൽ താൻ ഡേറ്റ്
കൊടുക്കാറില്ലായിരുന്നു ഖുശ്‌ബു പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/karthik1.jpg?resize
=1200%2C675&ssl=1)

നേരെ തിരിച്ചു കാർത്തിക് ആണെങ്കിലും അങ്ങനെ തന്നെയാണെന്ന് ഞാൻ അറിഞ്ഞു, അങ്ങനെ രണ്ടു
വര്ഷത്തോളം സിനിമ ചെയ്യ്തില്ല എന്നാൽ കിഴക്ക് വാസൽ  എന്ന ചിത്രത്തിൽ അഭിനയിച്ചു എന്നാൽ
അതിലും ഞങ്ങൾ പിണക്കത്തിൽ തനെ ആയിരുന്നു , മിണ്ടാൻ ശ്രമിച്ചു എന്നാൽ അതിന് പറ്റുന്നില്ലായിരുന്നു,
എന്നാൽ വിഘ്‌നേശ്വർ എന്ന ചിത്രം ചെയ്യ്തപോൾ മിണ്ടി, എന്താണ് പിണക്കത്തിന് കാരണം എന്ന്
ചോദിച്ചാൽ ഞങ്ങൾക്ക് ഒന്നുമറിയില്ല, ഇപ്പോൾ ഞങ്ങൾ പരസ്പരം വിളിക്കാറുണ്ട് നടി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/karthik2.jpg?resize
=1093%2C605&ssl=1)

 
