# ‘ഖുഷി’ ഓ ടി ടി റിലീസ് പ്രഖ്യാപിച്ചു 

- Link: https://ml.b4blaze.com/film-news/kushi-movie-o-t-t-rlease-daite-out
- Published: 2023-09-25T12:03:49+05:30
- Author: B4blaze News Desk

പ്രണയജോഡികളുടെ കഥപറഞ്ഞ ചിത്രം ഖുഷി തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ആയിരുന്നു
നേടിയത്, ബോക്സ്ഓഫീസിൽ കാര്യമായ കളക്ഷൻ നേടിയില്ലെങ്കിലും ചിത്രം പ്രണയതീതമായ ചിത്രമെന്ന്
പേരെടുത്തിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഓ ടി ടി റിലീസ് തീയതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്,
ഒക്ടോബർ 1 നെ ഓ ടി ടി പ്ലാറ്റ്‌ ഫോമായ നെറ്റ്ഫ്ലിക്സിൽ ചിത്രം പ്രദർശനത്തിന് എത്തുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/kushi1.jpg?resize
=1069%2C617&ssl=1)

ചിത്രത്തിന്റ ബഡ്‌ജറ്റ്‌ 50 കോടിയായിരുന്നു. ചിത്രം നേടിയെടുത്തത് 72 കോടി, ചിത്രം 
ആദ്യം ദിനം നേടിയെടുത്ത കളക്ഷൻ 26 കോടി ആയിരുന്നു, ചിത്രം തീയറ്ററുകളിൽ മികച്ച പ്രേക്ഷക
പ്രതികരണം ആയിരുന്നു ലഭിച്ചത്, നല്ലൊരു പ്രണയ കഥ ആയിരുന്നു ചിത്രം പറഞ്ഞിരുന്നത്, സാമന്തയും,
വിജയ് ദേവര കൊണ്ടയും ആയിരുന്നു ചിത്രത്തിലെ നായിക നായകന്മാർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/kushi2.jpg?resize
=817%2C607&ssl=1)

നടൻ വിജയ് ദേവര കൊണ്ട ഒരു കോടി രൂപ 100 കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം സമ്മാനിച്ചിരുന്നു.
തന്റെ ചിത്രത്തിന്റെ വിജയ സമ്മാനമായാണ് നടൻ ഇങ്ങനെ ചെയ്യ്തത്. ചിത്രത്തിലെ ഗാനങ്ങൾ 
ആയിരുന്നു ഇതിന്റെ ഹൈ ലൈറ്റ്, ഹിഷാം അബ്‌ദുൾ വഹാബ് ആയിരുന്നു ഈ ചിത്രത്തിനെ സംഗീതം 
നൽകിയിരുന്നത്, ഹൃദയം എന്ന ചിത്രത്തിന് ശേഷം ഹിഷാമിന്റെ മറ്റൊരു ചിത്രമാണ് ഖുഷി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/kushi3.jpg?resize
=1000%2C590&ssl=1)
