# എല്ലാം സരിതയുടെ തലയിലെഴുത്താണ്, തുറന്നു പറഞ്ഞു കുട്ടി പദ്മിനി

- Link: https://ml.b4blaze.com/film-news/kutti-padmini-about-saritha
- Published: 2023-10-06T09:17:32+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് സരിത. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിരവധി സിനിമകളിൽ
ആണ് ഇതിനോടകം അഭിനയിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലും തെലുഗിലും കണ്ണടയിലുമെല്ലാം
നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിരിക്കുന്നത്. സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്ത്
ആണ് താരം മുകേഷുമായി പ്രണയത്തിൽ ആകുന്നതും വിവാഹിത ആകുന്നത്. മുകേഷുമായുള്ള വിവാഹത്തിന്
മുൻപ് സരിത വേറൊരു വിവാഹം കഴിച്ചിരുന്നെങ്കിലും ആ ബന്ധം അധികനാൾ മുന്നോട്ട് പോയിരുന്നില്ല.
ഒരു വർഷത്തിനുള്ളിൽ  ഇരുവരും വേര്പിരിഞ്ഞിരുന്നു. അതിനു ശേഷം വീണ്ടും സിനിമയിലേക്ക്
വന്ന സരിത മുകേഷുമായി പ്രണയത്തിൽ ആകുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/saritha1.jpg?resize
=595%2C443&ssl=1)

എന്നാൽ പ്രണയത്തിനൊടുവിൽ മുകേഷുമായി വിവാഹിത ആയ താരം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.
ശേഷം മുകേഷുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് സരിത വീണ്ടും അഭിനയത്തിലേക്ക് തിരികെ 
വന്നത്. മക്കൾക്ക് ഒപ്പം യു എസ്സിൽ ആണ് ഇപ്പോൾ താരം താമസിക്കുന്നത്. ഇപ്പോഴിതാ സരിതയെ
കുറിച്ച് താരത്തിന്റെ അടുത്ത സുഹൃത്തും നടിയുമായ കുട്ടി പദ്മിനി പറഞ്ഞ കാര്യങ്ങൾ ആണ്
പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കുട്ടി പദ്മിനിയുടെ വാക്കുകൾ ഇങ്ങനെ, സരിത ആഗ്രഹിച്ചത്
പോലെ പ്രണയിച്ച ആളെ തന്നെയാണ് അവൾ വിവാഹം കഴിച്ചത്. രണ്ടു ആൺ കുട്ടികളും അവർക്ക് പിറന്നു.
എന്നാൽ ആ ബന്ധത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/10/saritha-and-mukesh-
1.jpg?resize=715%2C459&ssl=1)

ആ ബന്ധം പരാചയപ്പെടുകയായിരുന്നു. എല്ലാം അവളുടെ തലയിലെഴുത്ത് ആണ്. കാരണം സരിത വളരെ 
നല്ല ഒരു നടി ആണ്. ഒരുപാട് തവണ ഞാനും സരിതയും എ വി എം സ്റ്റുഡിയോയിൽ ഒരുമിച്ച് വർക്ക്
ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം പല നടികളും അവരെ കുറ്റം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
സരിത കറുത്ത് തടിച്ചത് ആണ്, അവൾക്ക് നീളവുമില്ല, എന്നിട്ടും അവൾ ഇത്ര സിനിമകളിൽ ഒക്കെ
അഭിനയിക്കുന്നുണ്ടല്ലോ എന്നൊക്കെ. അതിനു കാരണം അവളുടെ അഭിനയിക്കാനുള്ള കഴിവ് തന്നെയാണ്.
ശരിക്കും അവളുടെ അഭിനയം ഒരു അത്ഭുതം ആയിരുന്നു. അതാണ് വിവാഹത്തോടെ അവൾക്ക് നഷ്ടമായത്
എന്നുമാണ് കുട്ടി പദ്മിനി പറയുന്നത്.
