# അതിനു ശേഷം ഒരിക്കലും എന്റെ ആദ്യ ഭർത്താവുമായി ബെഡ് ഷെയർ ചെയ്തിട്ടില്ല, കുട്ടി പദ്മിനി

- Link: https://ml.b4blaze.com/film-news/kutty-padmini-life
- Published: 2023-09-13T09:36:41+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് കുട്ടിപദ്‌മി. ജനിച്ച്  മൂന്ന് മാസം കഴിഞ്ഞപ്പോൾ തന്നെ ക്യാമറയ്ക്
മുന്നിൽ എത്തിയ താരം ശേഷം ബാലതാരമായും മുതിർന്നപ്പോൾ കാരക്ടർ റോളുകളുമായും ഒക്കെ അഭിനയത്തിൽ
സജീവമാണ് താരം. വലിയ സൗഹൃദ വലയം തന്നെയാണ് താരത്തിന് ഉള്ളത്. നിരവധി സൂപ്പർസ്റ്റാറുകളുടെ
പോലും സുഹൃത്ത് ആണ് താരം. പലരുടെയും സ്വകാര്യ ജീവിതത്തിനെ കുറിച്ച് കുട്ടി പദ്മിനി 
പല കാര്യങ്ങളും തുറന്നു പറഞ്ഞത് പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അടുത്തിടെ
തന്റെ സ്വകാര്യ ജീവിതത്തിനെ കുറിച്ച് താരം പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ
നേടിയിരിക്കുന്നത്. താൻ രണ്ടു വിവാഹം കഴിച്ചു എങ്കിലും രണ്ടും വിവാഹമോചനത്തിൽ എത്തുകയായിരുന്നു
എന്നാണ് താരം പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/kutty-padmini-1.
jpg?resize=512%2C512&ssl=1)

ആദ്യം വിവാഹം കഴിച്ചു എങ്കിലും അദ്ദേഹം അമിത മദ്യപാനി ആയിരുന്നു. അത് കൊണ്ട് തന്നെ 
ആ ബന്ധം അധികനാൾ നീണ്ടു നിന്നില്ല. എനിക്ക് പക്വത ഇല്ലാത്ത കാലത്തായിരുന്നു ആ വിവാഹം.
അത് കൊണ്ട് തന്നെ അദ്ദേഹം എന്ത് തെറ്റ് ചെയ്താലും ഞാൻ എന്റെ ശരീരത്തെ ആയിരുന്നു നോവിച്ച്കൊണ്ടിരുന്നത്.
എന്നാൽ അദ്ദേഹത്തിന്റെ മദ്യപാന ശീലം ഞങ്ങളുടെ ജീവിതത്തിനെ വളരെ മോശമായി ബാധിച്ചപ്പോൾ
ആണ് വിവാഹ മോചനം നേടിയത്. അതിനു ശേഷം താൻ മറ്റൊരാളെ വിവാഹം കഴിച്ചു. എന്നാൽ അദ്ദേഹം
സെക്രട്ടറിയുമായി പ്രണയത്തിൽ ആയി. അവരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. ഞാൻ അതിന് സമ്മതം
നൽകുകയും വിവാഹ മോചനം നേടുകയും ചെയ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/kutty-padmini.jpg?
resize=1024%2C681&ssl=1)

കാരണം ഒരു സ്ത്രീയും അവളുടെ പുരുഷനെ മറ്റൊരു സ്ത്രീയുമായി പങ്കുവെക്കാൻ ആഗ്രഹിക്കില്ല.
എന്ത് തന്നെ പങ്കുവെച്ചാലും സ്വന്തം പുരുഷനെ പങ്കുവെക്കാൻ ആരും തയാറാകില്ല. എന്നാൽ 
രണ്ടാമത്തെ വിവാഹബന്ധവും പിരിഞ്ഞപ്പോൾ തന്റെ മകൾ വിളിച്ചിട്ട് തന്റെ ആദ്യ ഭർത്താവ് 
വളരെ മോശം അവസ്ഥയിൽ ആണെന്ന് പറഞ്ഞു. ഞാൻ അയാളെ കൂട്ടിക്കൊണ്ട് വന്നു എന്റെ ഓഫീസിൽ താമസിക്കാൻ
ഒരു മുറിയും ജോലിയും കൊടുത്തു. 30000 രൂപ ശമ്പളവും കൊടുത്തു. ആളുകൾ എന്ത് പറയുമെന്ന്
ഞാൻ ചിന്തിച്ചില്ല. എന്നാൽ ഞാൻ ഒരിക്കൽ പോലും അദ്ദേഹവുമായി ബെഡ് ഷെയർ ചെയ്‌തിട്ടില്ല.
കാരണം എന്റെ മനസ്സ് അത്രത്തോളം മാറിപ്പോയിരുന്നു എന്നുമാണ് താരം പറയുന്നത്.
