# ‘ഉനക്കും അവളുക്കും ഒരേ മുഖം’ ; ലാലേട്ടനൊപ്പം ഐശ്വര്യയായി ലച്ചു

- Link: https://ml.b4blaze.com/film-news/lachu-with-lalettan
- Published: 2023-07-23T15:11:16+05:30
- Author: Shilpa

ഒട്ടനവധി ആരാധകരുള്ള ഒരു മലയാളം റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ബിഗ് ബോസ് മലയാളം
സീസൺ ഫൈവിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ഐശ്വര്യ സുരേഷ്. ലച്ചു എന്നാണ് ഐശ്വര്യയെ
എല്ലാവരും സ്നേഹത്തോടെ വിളിക്കാറുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-23-150013-265x300.png?resize=832%2C942&ssl=1)

ഫൈനൽ ഫൈവ് വരെ എതാൻ യോഗ്യത ഉണ്ടായിരുന്ന ലച്ചു ആരോഗ്യപ്രശ്നങ്ങള് തുടർന്ന് പാകത്തിവെച്ച്
ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താവുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ ലച്ചു തന്റെ
സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുന്ന എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ
ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് ലാലേട്ടനൊപ്പമുള്ള ലച്ചുവിന്റെ ഒരു ചിത്രമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-23-145547-300x295.png?resize=811%2C797&ssl=1)

ഇരുവർ സിനിമയിൽ ഐശ്വര്യ റായിയും മോഹൻലാലും ഒരുമിച്ച് എത്തുന്ന ഒരു സിഗ്നേച്ചർ സീൻ ഉണ്ട്.
അതുതന്നെയാണ് ഇപ്പോൾ ലച്ചുവും റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട
സിനിമ കൂടിയാണ് ഇരുവരെന്നും ലച്ചു പറയുന്നുണ്ട്. ഒട്ടനവധി കമന്റുകളാണ് ചിത്രത്തിന് 
താഴെയായി എത്തിയിരിക്കുന്നയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-23-145537-300x273.png?resize=784%2C713&ssl=1)
