# ലേഡി മമ്മുക്ക ആവുകയാണോ? ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി നടി അനന്യ

- Link: https://ml.b4blaze.com/film-news/lady-mamootty-ananya
- Published: 2022-03-31T23:09:34+05:30
- Author: Rahul

സിനിമയില്‍ വന്നതു മുതല്‍ ഒരേ ശരീര പ്രകൃതി കാത്തുസൂക്ഷിക്കുന്നയാളാണ് അനന്യ. കാഴ്ചയില്‍
ഒരു കോളേജ് വിദ്യാര്‍ത്ഥിനി എന്നുതോന്നുന്ന ശരീര പ്രകൃതിയാണ് താരത്തെ മറ്റുള്ളവരില്‍നിന്നും
വ്യത്യസ്തയാക്കുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും പ്രായം കുറഞ്ഞുവരുന്നു എന്ന തോന്നല്‍
കാഴ്ചക്കാരന് സമ്മാനിക്കുന്നതിന് പിന്നിലെ രഹസ്യം പങ്കുവയ്ക്കുകയാണ് താരം. ഒരു അഭിമുഖത്തിലാണ്
സൗന്ദര്യ സംരക്ഷണത്തിന്റെയും ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ചും അനന്യ പ്രതികരിച്ചത്.

ഇതില്‍ വലിയ രഹസ്യങ്ങളൊന്നും ഇല്ലെന്ന് താരം പറയുന്നു. അഞ്ചാറ് വര്‍ഷമായി ഡയറ്റ് നോക്കുന്നുണ്ട്.
ചെറുപ്പം നിലനിറുത്താനോ ലേഡി മമ്മൂക്കയാകാനോ ഉള്ള ശ്രമമല്ല. ആരോഗ്യം നിലനിര്‍ണ്ണമെന്നുണ്ട്.
അതിനുവേണ്ടി ഭക്ഷണ കാര്യത്തില്‍ നിയന്ത്രണമുണ്ട്. വലിയ ഫുഡി അല്ല. വണ്ണം വെച്ചാല്‍ 
എനിക്ക് തന്നെ അസ്വസ്ഥത തോന്നും. പിന്നെ അത് കുറയ്ക്കാന്‍ നോക്കും.

ഓവര്‍ വെയ്റ്റിലേക്കൊന്നും ഇതുവരെ പോയിട്ടില്ല. കഥാപാത്രം ആവശ്യപ്പെട്ടാല്‍ വണ്ണം വെയ്ക്കുന്നതിന്
കുഴപ്പമില്ല. ‘അപ്പനില്‍’ എന്റെ കഥാപാത്രത്തിന് കുറച്ച് വണ്ണം വേണമെന്ന് പറഞ്ഞിരുന്നു.
അന്ന് വളരെ മെലിഞ്ഞാണ് ഇരുന്നത്. പിന്നെ മൂന്ന് കിലോ കൂട്ടി. വണ്ണം കൂട്ടാന്‍ ഒരാഴ്ച
മതി. അനന്യ പറയുന്നു.
