# മിഥുന്‍ ചേട്ടന് ഇപ്പോള്‍ എന്നോട് സ്‌നേഹമില്ല.. എന്നെ ശ്രദ്ധയുമില്ല! പരാതിയുമായി ലക്ഷ്മി!!

- Link: https://ml.b4blaze.com/film-news/lakshmi-menon-instagram-fun-video
- Published: 2022-09-21T16:17:55+05:30
- Author: B4blaze News Desk

മിഥുനും ഭാര്യ ലക്ഷ്മി മേനോനും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്.. മിഥുന്‍ നടനായും
അവതാരകനായും മലയാളി മനസ്സുകളില്‍ ഇടം നേടിയ താരമാണ്.. ഇപ്പോള്‍ മിഥുന്റെ ഭാര്യയും പ്രേക്ഷകര്‍ക്ക്
പ്രിയങ്കരിയായി മാറുകയാണ്. സിനിമകളില്‍ ഒന്നും അഭിനയിച്ചിട്ടില്ലെങ്കില്‍ പോലും സോഷ്യല്‍
മീഡിയ വഴി ലക്ഷ്മിയെ മലയാളികള്‍ ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നു. സോഷ്യല്‍ മീഡിയയിലെ 
മിന്നും താരമാണ് ലക്ഷ്മി..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/lakshmi-menon-1.
jpg?resize=1280%2C720&ssl=1)

എന്നും പുത്തന്‍ ആശയങ്ങള്‍ അടങ്ങിയ വീഡിയോയുമായി സോഷ്യല്‍ മീഡിയയില്‍ എത്തുന്ന താരത്തിന്റെ
ഏറ്റവും പുതിയ വീഡിയോ ആണ് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്നത്.. ഇത്തവണയും ഒരു തമാശ
നിറഞ്ഞ വീഡിയോയുമായാണ് ലക്ഷ്മി എത്തിയിരിക്കുന്നത്…വീഡിയോയില്‍ കൂടെ കട്ടയ്ക്ക് മിഥുനും
അഭിനയിച്ച് തകര്‍ത്തിരിക്കുന്നു.. ജീവിതത്തില്‍ നടക്കുന്ന ചില ചെറിയ സംഭവങ്ങള്‍പോലും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/midhun.jpg?resize
=408%2C540&ssl=1)

രസകരമായി വീഡിയോയിലൂടെ അവതരിപ്പിച്ചാണ് ലക്ഷ്മി പ്രേക്ഷകരുടെ കൈയ്യടി നേടുന്നത്.. ഇത്തവണ
മുടിയുടെ അറ്റം ചെറുതായൊന്ന് വെട്ടി.. തനിക്ക് വന്ന മാറ്റം എന്താണെന്ന് ചോദിച്ച് മിഥുനെ
കുഴപ്പിച്ചിരിക്കുകയാണ് ലക്ഷ്മി.. കാര്യമായ മാറ്റം ഒന്നും കണ്ണില്‍പ്പെടാത്ത പാവം മിഥുന്‍
സത്യസന്ധമായി ആ കാര്യം അവതരിപ്പിച്ചു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/lakshmi-midhun-video-
2.jpg?resize=724%2C439&ssl=1)

ഇതോടെ മിഥുന്‍ ചേട്ടന് എന്നോട് സ്‌നേഹമില്ലെന്നും എന്നെ ശ്രദ്ധയില്ലെന്നും ലക്ഷ്മി 
പരാതി പറയുന്നു.. മരുന്ന് ആയാല്‍ മരുന്ന് കടയില്‍ പോയി മേടിക്കാം.. പക്ഷേ സ്‌നേഹം..
അത് കിട്ടുമോ.. എന്നാണ് ലക്ഷ്മി ചോദിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/lakshmi-midhun-video1.
jpg?resize=771%2C458&ssl=1)

രസകരമായ ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.. സിനിമാ രംഗത്തടക്കമുള്ള ഇവരുടെ
മറ്റ് സഹപ്രവര്‍ത്തകരും വീഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്..

>  
> View this post on Instagram
>  
> [A post shared by Lakshmi Menon✌???? ♾️ (@lakshmimenon89)](https://www.instagram.com/reel/CiwhcDdh0Ro/?utm_source=ig_embed&utm_campaign=loading)
