# ഏതാ ഈ ചക്കത്തള്ള..! ഇതെന്ത് അസുഖമാണ്..! കമന്റിട്ടവന് കണക്കിന് മറുപടി കൊടുത്ത് ലക്ഷ്മി മേനോന്‍

- Link: https://ml.b4blaze.com/film-news/lakshmi-menon-reaction-to-bad-comments
- Published: 2022-09-03T19:44:48+05:30
- Author: B4blaze News Desk

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ലക്ഷ്മി മേനോന്‍. നടനും പ്രേക്ഷകരുടെ ഇഷ്ട അവതാരകന്‍
കൂടിയായ മിഥുന്‍ രമേശിന്റെ ഭാര്യയായ ലക്ഷ്മി സോഷ്യല്‍ മീഡിയയിലെ ഒരു വീഡിയോ ക്രിയേറ്ററാണ്.
വളരെ വ്യത്യസ്തമായതും തമാശ നിറഞ്ഞതുമായ റീല്‍സ് വീഡിയോകള്‍ ചെയ്ത് കൈയ്യടി നേടുന്ന 
താരമാണ് ലക്ഷ്മി മേനോന്‍. താരത്തിന് ഒരുപാട് പേരാണ് ഫോളോവേഴ്‌സ് ആയുള്ളത്. ഒരുപാട് 
നല്ല കമന്റുകള്‍ ലഭിക്കുന്നിതിനോടൊപ്പം നെഗറ്റീവ് കമന്റ് പങ്കുവെച്ചും താരത്തിന്റെ 
വീഡിയോയ്ക്ക് അടിയില്‍ ചിലര്‍ കമന്റ് പങ്കുവെയ്ക്കാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/midhun.jpg?resize
=408%2C540&ssl=1)

എന്നാല്‍ ഇത്തരക്കാര്‍ക്ക് എതിരായി കൃത്യമായ മറുപടിയും ലക്ഷ്മി കൊടുക്കാറുണ്ട്. ഇപ്പോഴിതാ
തന്റെ വീഡിയോയ്ക്ക് വന്ന ഒരു നെഗറ്റീവ് കമന്റും അതിന് താരം നല്‍കിയ കിടിലന്‍ മറുപടിയും
ആണ് ശ്രദ്ധ നേടുന്നത്. മോശം കമന്റിട്ടയാളെ പരസ്യമായി തന്നെ ഐഡി കാണിച്ചാണ് ലക്ഷ്മി 
ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/02d0aa89-0499-4885-
a857-9254e5ff7975.jpg?resize=780%2C1280&ssl=1)

ലക്ഷ്മി ചെയ്ത ഒരു സ്‌കൂള്‍ വീഡിയോയുടെ അടിയിലാണ് ഇയാള്‍ ഏതാണ് ഈ ചക്കത്തള്ള എന്ന് 
മോശം രീതിയില്‍ കമന്റിട്ടത്…ഇതോടെ കമന്റിട്ടവന് മറുപടി കൊടുത്ത് ലക്ഷ്മിയും എത്തി… 
ഇയാള്‍ എന്നെ ഫോളോവ് ചെയ്യുന്ന ആളാണ് എന്നിട്ടും എന്നെ അറിയില്ലേ.. ഇതൊക്കെ എന്ത് അസുഖമാണോ
എന്തോ.. എന്നാണ് ലക്ഷ്മി മറുപടി കൊടുത്തിരിക്കുന്നത്. ഇതിന് മുന്‍പും തന്റെ വീഡിയോയ്ക്ക്
വരുന്ന നെഗറ്റീവ് കമന്റിട്ടവര്‍ക്ക് ലക്ഷ്മി കണക്കിന് മറുപടി കൊടുത്തിട്ടുണ്ട്.

>  
> View this post on Instagram
>  
> [A post shared by Lakshmi Menon✌???? ♾️ (@lakshmimenon89)](https://www.instagram.com/reel/Ch_mEPYBo_4/?utm_source=ig_embed&utm_campaign=loading)
