# അവരോട് ഒന്ന് സംസാരിച്ചിരുന്നെങ്കിൽ എന്ന് പലർക്കും അവർ മരിച്ച് കഴിയുമ്പോഴാണ് തോന്നുന്നത്, ലക്ഷ്മി നായർ

- Link: https://ml.b4blaze.com/film-news/lakshmi-nair-about-depression
- Published: 2023-11-08T08:13:30+05:30
- Author: Devika

പാചക വിദക്തയും വ്‌ളോഗറും ഒക്കെയാണ് ലക്ഷ്മി നായർ. തന്റെ യൂട്യൂബ് ചാനലിൽ കൂടി ലക്ഷ്മി
പങ്കുവെക്കുന്ന വിഡിയോകൾ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്.
പാചക വിഡിയോകൾ കൂടാതെ പലപ്പോഴും മോട്ടിവേഷണൽ വിഡിയോകളും ലക്ഷ്മി പങ്കുവെക്കാറുണ്ട്.
എന്നാൽ ഇപ്പോൾ കുറച്ച്  നാളുകൾ ആയി ലക്ഷ്മിയുടെ മോട്ടിവേഷണൽ വിഡിയോകൾ അധികം ഇറങ്ങുന്നില്ല
എന്നതാണ് സത്യം. തന്റെ അഞ്ചാമത്തെ കൊച്ച് മകൾ എത്തിയതിന്റെ തിരക്കിൽ ആണ് ലക്ഷ്മി ഇപ്പോൾ.
എന്നാൽ ഇപ്പോഴിതാ രണ്ടു മാസത്തിന് ശേഷം മോട്ടിവേഷണൽ വീഡിയോയുമായി എത്തിയിരിക്കുകയാണ്
ലക്ഷ്‌മി. ലക്ഷ്മി വിഡിയോയിൽ പറയുന്നത് ഇങ്ങനെ, ഇന്ന് എവിടേയും കേൾക്കുന്ന കാര്യമാണ്
ഡിപ്രെഷൻ കാരണമുള്ള ആ ത്മഹ ത്യ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/lakshmi-nair-1.jpg?
resize=1200%2C628&ssl=1)

നമ്മുടെ ഇടയിൽ കളിച്ചും ചിരിച്ചും കഴിയുന്നവർ ആയിരിക്കും ഒരു സുപ്രഭാതത്തിൽ ആത്മഹ,ത്യ
ചെയ്തു എന്ന വാർത്ത വരുന്നത്. അവരോട് ഒന്ന് സംസാരിച്ചിരുന്നെങ്കിൽ അവർ ആത്മഹ, ത്യ ചെയ്യില്ലായിരുന്നു
എന്ന് ഓർത്ത് വിഷമിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. പലപ്പോഴും നമ്മൾ വളരെ ഹാപ്പി ആണെന്ന്
കരുതുന്നവർ ആയിരിക്കും ഡിപ്രെഷൻ മൂലം ആത്മഹ,ത്യ ചെയ്യുന്നത്. പണ്ടൊക്കെ ഡിപ്രെഷൻ കണ്ടു
പിടിക്കാൻ പറ്റുമായിരുന്നു. എന്നാൽ ഇപ്പോൾ അതും പറ്റാത്ത അവസ്ഥയാണ്. നമുക്ക് ചിന്തിക്കാൻ
പോലും കഴിയാത്തതിന് അപ്പുറമുള്ള പ്രശ്നങ്ങൾ ആയിരിക്കും പലർക്കും ഉള്ളത്. എന്റെ കാര്യങ്ങൾ
എടുത്താൽ ഞാൻ യാത്ര ചെയ്യുന്നു, വീഡിയോ പങ്കുവെക്കുന്നു എല്ലാം ഉണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/lakshmi-nair-2-.
jpg?resize=1200%2C628&ssl=1)

ചേച്ചി എങ്ങനെയാണു ഇങ്ങനെ ഹാപ്പി ആയിരിക്കുന്നത് എന്നും ചേച്ചിയെ പോലെ ഹാപ്പി ആയി ജീവിതം
അടിച്ച് പൊളിക്കാൻ ആഗ്രഹം ഉണ്ട് എന്നുമൊക്കെയുള്ള ഒരുപാട് കമെന്റുകൾ വരാറുണ്ട്. എന്നാൽ
നമ്മുടെ പ്രശ്നങ്ങൾ നമുക്ക് അല്ലെ അറിയൂ. മനസ്സിനെ പിടിച്ച് നിർത്താൻ പോലും കഴിയാത്ത
അവസ്ഥയിൽ കൂടി കടന്നു പോയ ആൾ ആണ് ഞാൻ. പലപ്പോഴും ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിൽ ആയിരുന്നു
ഞാൻ. എന്നാൽ ഇനി അടുത്തത് എന്ത് എന്ന ചിന്ത വരുമ്പോഴേക്കും ഈ പ്രശ്നങ്ങളെ എല്ലാം വഴി
തിരിച്ച് വിടുകയാണ് ഞാൻ ചെയ്യുന്നത് എന്നുമാണ് ലക്ഷ്മി നായർ പറയുന്നത്.
