# “എല്ലാവരും എന്നെ നോക്കി പ്രാര്‍ത്ഥിച്ചപ്പോള്‍!!  ഞാന്‍ വിതുമ്പിപ്പോയി” -ലക്ഷ്മി നക്ഷത്ര

- Link: https://ml.b4blaze.com/film-news/lakshmi-nakshathra-about-pooja
- Published: 2021-11-22T17:01:31+05:30
- Author: Rahul

മികച്ച അവതരണ ശൈലികൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ട അവതാരികയായി മാറിയ വ്യക്തിയാണ് ലക്ഷ്മി
നക്ഷത്ര. റിയാലിറ്റി ഷോകളിലൂടെ ഒരു പുഞ്ചിരിയോടെ മലയാളികളുടെ സ്വീകരണ മുറിയിലേക്ക് 
എത്തുന്ന ലക്ഷ്മിയെ സ്വന്തം വീട്ടിലുള്ള കുട്ടിയെ പോലെയാണ് എല്ലാവരും സ്‌നേഹിക്കുന്നത്.
ചിന്നു എന്നാണ് താരത്തെ സ്‌നേഹത്തോടെ എല്ലാവരും വിളിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/laskh-300x240.jpg?
resize=880%2C704&ssl=1)

താരം ചേര്‍ത്തലയിലെ ശ്രീരാജരാജേശ്വരി ക്ഷേത്രത്തില്‍ നടന്ന നാരീപൂജയില്‍ പങ്കെടുത്തതിന്റെ
ചിത്രങ്ങളും വീഡിയോകളും തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. പൂജയില്‍
പച്ച സാരിയില്‍ അതീവ സുന്ദരിയായാണ് ലക്ഷ്മി പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ ആ പൂജയെ 
കുറിച്ച് താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച കുറിപ്പാണ് ആരാധക ശ്രദ്ധ
നേടുന്നത്. ഭഗവതിയായി പൂജിതയാകുമ്പോള്‍ പലരും തന്നെ നോക്കി തൊഴുകൈകളോടെ പ്രാര്‍ത്ഥിച്ചു
നില്‍ക്കുന്നത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു നിമിഷം ആയിരുന്നുവെന്ന് ലക്ഷ്മി പറയുന്നു.
ലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ…”ജീവിതത്തില്‍ എനിക്ക് ഏറ്റവും സന്തോഷം തോന്നിയ ഒരു 
ദിവസം ആണ് ഈ കഴിഞ്ഞ നവംബര്‍ 16. വലിയ വിശിഷ്ട വ്യക്തികള്‍ പൂജിതയായ, കേരളത്തിലെ തന്നെ
ഏറ്റവും പ്രശസ്തമായ ചേര്‍ത്തലയിലെ, ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ നാരീപൂജക്ക് ഇത്തവണ
ഈ എളിയ കലാകാരിയായ എന്നെ ക്ഷണിച്ചപ്പോള്‍, സത്യത്തില്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.അവിടെ
ചെന്നപ്പോള്‍, ആ ചടങ്ങിന്റെ ഭാഗമായപ്പോള്‍, ഭഗവതിയായി പൂജിതയാകുമ്പോള്‍ പലരും എന്നെ
നോക്കി തൊഴുകൈകളോടെ പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍, അറിയാതെ ഒന്ന് വിതുമ്പി,
പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു നിമിഷം ആയിരുന്നു! എല്ലാം ദൈവാനുഗ്രഹം ആണെന്ന് വിശ്വസിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/laskhhhh-300x222.
jpg?resize=816%2C604&ssl=1)

ഇത്രയും നല്ല നിമിഷങ്ങള്‍ നിറഞ്ഞ ഒരു ദിവസത്തിനും, എല്ലാരുടെയും സ്നേഹത്തിനും, മനസ്സു
നിറയെ നന്ദി മാത്രം!” എന്നാണ് ലക്ഷ്മി നക്ഷത്ര സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ചുവപ്പും
പച്ചയും നിറമുള്ള പട്ടുസാരിയില്‍ അതീവ സുന്ദരിയായണ് ലക്ഷ്മി എത്തിയത്. താരം പൂജാവേളയില്‍
പങ്കുവെച്ച ചിത്രങ്ങളും വളരെയധികം ശ്രദ്ധ നേടിയിരുന്നു.

 
