# ആര് കളിയാക്കിയാലും ഞാന്‍ മൈന്റ് ചെയ്യില്ല!! നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ ഞാന്‍ ഇനിയും ചെയ്യും

- Link: https://ml.b4blaze.com/film-news/lakshmi-nakshatra-18-plus-video-youtube
- Published: 2023-02-19T21:25:32+05:30
- Author: Anu

മലയാളത്തില്‍ ഏറ്റവും ആരാധകരുള്ള അവതാരികയാണ് ലക്ഷ്മി നക്ഷത്ര. ഫ്‌ളവേഴ്‌സ് ടിവിയിലെസ്റ്റാര്‍
മാജിക് ഷോയിലൂടെയാണ് ലക്ഷ്മി നക്ഷത്ര ശ്രദ്ധേയയായി ആരാധക പ്രീതി സ്വന്തമാക്കിയത്. എല്ലാവര്‍ക്കും
സ്വന്തം വീട്ടിലെ കുട്ടിയായി പ്രിയങ്കരിയാണ് ലക്ഷ്മി. ഇപ്പോഴിതാ ലക്ഷ്മിയുടെ പുതിയ 
വീഡിയോയാണ് വൈറലാകുന്നത്.

ലക്ഷ്മിയുടെ 18 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് വേണ്ടിയുള്ള വീഡിയോയാണ് വൈറലാകുന്നത്.
മുതിര്‍ന്ന സ്ത്രീകള്‍ക്ക് വേണ്ടി മാത്രമാണ് എന്ന് പറഞ്ഞാണ് ലക്ഷ്മി വീഡിയോ പങ്കുവച്ചത്.
സ്ത്രീകള്‍ക്ക് വേണ്ടി മാത്രം എന്ന് തംപ്നെയിലോടു കൂടെയാണ് പുതിയ വീഡിയോ ലക്ഷ്മി പങ്കുവച്ചിരിയ്ക്കുന്നത്.

സ്ത്രീകള്‍ക്ക് മാത്രം എന്ന് കാണുമ്പോള്‍ ചില പുരുഷന്മാരും എത്തി നോക്കിയേക്കാം. പക്ഷെ
നിങ്ങള്‍ക്ക് വീഡിയോ ഉപകാരപ്പെടില്ല, കണ്ടു കഴിഞ്ഞാല്‍ ഭാര്യയ്ക്കോ മക്കള്‍ക്കോ ഉപകാരപ്രദമാകും.

സ്ത്രീകളുടെ ഇന്നര്‍വെയര്‍നെ കുറിച്ചാണ് ലക്ഷ്മി പുതിയ വീഡിയോ യുമായെത്തിയിരിക്കുന്നത്.
ഇത് ബ്രാന്റ് പ്രമോഷന്‍ അല്ല എന്നും ലക്ഷ്മി പറയുന്നുണ്ട്. നിപ്പിള്‍ സ്റ്റിക്കര്‍,
ഷോള്‍ഡര്‍ പാഡ്, സ്വെറ്റ് പാഡ്, ഇന്‍വിസിബിള്‍ ബ്രാ, ബ്രാ പാഡ്, ഇന്‍വിസിബിള്‍ സ്‌കിന്‍
ടാപ്, ഇന്‍വിസിബിള്‍ ബ്രാ സ്ട്രാപ്, കോട്ടന്‍ മിറാക്കിള്‍ കാമി, പാന്റി ലൈനര്‍, മെന്‍സ്ട്രേഷന്‍
കപ്, തുടങ്ങിയ പ്രൊഡക്ടുകളെയാണ് ലക്ഷ്മി വീഡിയോയില്‍ പരിചയപ്പെടുത്തുന്നുണ്ട്.
  ഈ
വീഡിയോയ്ക്ക് താഴെ തീര്‍ച്ചയായും ട്രോളുകളും നെഗറ്റീവ് കമന്റുകളും നിറയും. ലക്ഷ്മി
നക്ഷത്ര അടിവസ്ത്രത്തെ കുറിച്ച് സംസാരിച്ചു എന്ന് പറഞ്ഞു പോലും വാര്‍ത്തകള്‍ വന്നേക്കാം.
എന്നാല്‍ അതിനെ ഒന്നും ഞാന്‍ മൈന്റ് ചെയ്യുന്നില്ല. അതൊന്നും എന്നെ ബാധിക്കില്ല. പറയുന്നവര്‍ക്ക്
എന്തും പറയാം. ആര് എന്ത് കളിയാക്കിയാലും ട്രോള്‍ ചെയ്താലും എനിക്ക് വിഷയം അല്ല. ഇങ്ങനെയുള്ള
വീഡിയോസ് നിങ്ങള്‍ക്ക് ഇഷ്ടമാണ് എങ്കില്‍ കമന്റില്‍ പറയണം. അങ്ങിനെയെങ്കില്‍ ഞാന്‍ 
ഇനിയും ഒരുപാട് വീഡിയോസ് പങ്കുവയ്ക്കുമെന്നും ലക്ഷ്മി പറയുന്നു.
