# “ബിഗ്‌ബോസ്സ് എന്നാല്‍ നന്മയുണ്ടാകണം” ചതി, വഞ്ചന ഒന്നും എന്റെ നയമല്ല..!! – ലക്ഷ്മിപ്രിയ

- Link: https://ml.b4blaze.com/film-news/lakshmi-priya-in-biggboss-seson-4
- Published: 2022-03-31T14:35:53+05:30
- Author: Rahul

ആരാധകര്‍ വളരെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ഷോയാണ് ബിഗ്‌ബോസ്സ്. പ്രിയപ്പെട്ട
ഒരുപാട് താരങ്ങള്‍ എത്തിയപ്പോഴും പരിചയമില്ലാത്ത മുഖങ്ങളും ഇത്തവണ ഷോയില്‍ ഉണ്ട്. ആദ്യ
വാരത്തില്‍ തന്നെ ബിഗ്‌ബോസ് വീട് പിളരുന്ന കാഴ്ച്ചയാണ് പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുന്നത്.

![bigboss malayalam season 4 new promo video](https://i0.wp.com/ml.b4blaze.com/wp-
content/uploads/2022/03/biboss-300x157.jpg?resize=1098%2C574&ssl=1)

നടി ലക്ഷ്മിപ്രിയയുടെ ചില നിലപാടുകളോടും ഡോക്ടര്‍ റോബിന്റെ ചില നയങ്ങളോടും പലരതരം അഭിപ്രായങ്ങളും
വിമര്‍ശനങ്ങളും വീട്ടില്‍ ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പാവകളി ടാസ്‌കില്‍,
ചതിയിലൂടെ ചിലര്‍ പാവകള്‍ കൈക്കലാക്കിയതിനെ കുറിച്ച് ലക്ഷ്മി പ്രിയ ക്യാമറയില്‍ നോക്കി
പറഞ്ഞത് പ്രേക്ഷക ശ്രദ്ധ നേടുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/08/lakshmi-fb-post-
300x169.jpg?resize=1060%2C597&ssl=1)

ഗെയിം ആണ്, അതിന് ചതിക്കുക വഞ്ചിക്കുക എന്നൊന്നും ഇല്ല. വിശ്വാസ വഞ്ചന കാണിച്ചാണോ ജയിക്കേണ്ടത്
ലക്ഷ്മി പ്രിയ ചോദിക്കുന്നു. ബിഗ് ബോസിനോടും തുടര്‍ന്ന് അക്കാര്യം ക്യാമറ നോക്കി ലക്ഷ്മി
പ്രിയ പറഞ്ഞു. ഇവിടെയും ചതിയും വഞ്ചനയൊന്നുമല്ല വേണ്ടത്, ബിഗ് ബോസ് എന്ന് പറഞ്ഞാല്‍
നന്‍മയുണ്ടാകണം,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/bb-2-Copy-300x268.
jpg?resize=1108%2C990&ssl=1)

മനസുണ്ടാകണം, മനസാക്ഷിയുണ്ടാകണം എല്ലാം ഉണ്ടാകണം, ജയം പറഞ്ഞാല്‍ഏത് രീതിയിലും ചിലപ്പോള്‍
കട്ടിട്ട് പണം ഉണ്ടാക്കുന്നവരില്ലേ, കൊള്ളക്കാര്‍ക്ക് പേരുണ്ടാകുന്നില്ലേ. അതൊന്നും
പറ്റില്ല. ചതിയും വഞ്ചനയും ഇല്ലാതെ നമുക്ക് അത് നേടാനാകും അതാണ് ടാസ്‌ക് എന്നും ലക്ഷ്മി
പ്രിയ പറഞ്ഞു. ഞാന്‍ അങ്ങനെയാണ് വിശ്വസിക്കുന്നത് കേട്ടോ എന്നും നടി കൂട്ടിച്ചേര്‍ത്തു.

 
