# സബീന അബ്ദുല്‍ ലത്തീഫ്, ലക്ഷ്മി പ്രിയ ആയി മാറിയത് അവിടെ വച്ച്!!

- Link: https://ml.b4blaze.com/film-news/lakshmipriya-about-old-life
- Published: 2023-08-17T18:00:51+05:30
- Author: Anu

കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി ലക്ഷ്മിപ്രിയ. സീരിയലിലും ബിഗ് സ്‌ക്രീനിലും
ലക്ഷ്മി പ്രിയ ശ്രദ്ധേയയാണ് താരം. അടുത്തിടെ ബിഗ് ബോസ് സീസണ്‍ 5ല്‍ ലക്ഷ്മി പ്രിയ മത്സരാര്‍ഥിയായി
എത്തിയിരുന്നു. ഷോയില്‍ താരം തന്റെ വ്യക്തിജീവിതത്തെ കുറിച്ചെല്ലാം തുറന്നുപറഞ്ഞിരുന്നു.
മുസ്ലീം കുടുംബത്തില്‍ നിന്നും വന്ന് ഹിന്ദുമതം സ്വീകരിച്ചയാളാണ് ലക്ഷ്മി പ്രിയ.

ഇപ്പോഴിതാ താരം എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി
എത്തിയപ്പോള്‍ തന്റെ ജീവിത കഥ പങ്കുവച്ചിരിക്കുകയാണ്. സബീന അബ്ദുല്‍ ലത്തീഫ് എന്ന മുസ്ലിം
പെണ്‍കുട്ടി ലക്ഷ്മി പ്രിയ ആയതാണ് താരം പറയുന്നത്.
  തന്റെ അച്ഛന്റെ പേര് കബീര്‍ എന്നാണ്.
എന്റെ പേരിനൊപ്പം വന്നിരിക്കുന്നത് ചിറ്റപ്പന്റെ പേരാണ്. എന്റെ അച്ഛനും അമ്മയും ഞാന്‍
ചെറുതായിരിക്കുമ്പോഴേ ഡിവോഴ്‌സ് ആരുന്നു. രണ്ട് ചേച്ചിമാരും താനും അടങ്ങുന്നതായിരുന്നു
തന്റെ കുടുംബം. ചേച്ചിമാര്‍ രണ്ടുപേരും അമ്മയുടെ വീട്ടിലും ഞാന്‍ അച്ഛന്റെ വീട്ടിലും
ആയിരുന്നു വളര്‍ന്നത്. അച്ഛന്‍ എന്നെ അച്ഛന്റെ വീട്ടില്‍ ആക്കിയിട്ട് നാടുവിട്ടു പോവുകയും
ചെയതു. അമ്മയില്ലാത്ത കുട്ടിയും അച്ഛനെ ജീവിതത്തില്‍ കുറച്ചു തവണ മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ.
അങ്ങനെ ഒരു അവസ്ഥയിലായിരുന്നു തന്റെ കുട്ടിക്കാലമെന്ന് ലക്ഷ്മി പറയുന്നു.

അവര്‍ സെപറേറ്റഡ് ആയ ശേഷം താന്‍ ഭയങ്കര റെബല്‍ ആയിരുന്നെന്ന് താരം പറയുന്നു, അനാവശ്യ
പിടി വാശികളുണ്ടായിരുന്നു. ചെറുപ്പം മുതല്‍ അഭിനയിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു. ശോഭനയെ
പോലെ നടിയാകണം എന്നായിരുന്നു ആഗ്രഹം. അങ്ങനെ അന്ന് നാടകത്തില്‍ അഭിനയിച്ചിരുന്നു.
  
കൊല്ലത്ത് ഒരു നാടക ക്യാമ്പില്‍ വച്ച് ജയേഷേട്ടന്റെ അച്ഛനെ പരിചയപ്പെട്ടു. അച്ഛനും 
ഞാനും നല്ല കൂട്ടായിരുന്നു. അപ്പോള്‍ അച്ഛന്‍ തന്നെ പറയുമായിരുന്നു, നിന്നെ മക്കളെ 
ആരെയെങ്കിലും കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന്.

അന്ന് ഞാന്‍ അങ്ങനെ പറയല്ലേ, മതം വലിയ പ്രശ്‌നമാകുമെന്ന് പറഞ്ഞു. അദ്ദേഹം അത് തമാശ 
പോലെ പറഞ്ഞാണ്. അതിനിടെ ജയേഷേട്ടനുമായി ഫോണില്‍ സംസാരിച്ചു. പാട്ട് പാടി തന്നു, അപ്പോള്‍
തന്നെ ആള്‍ കൊള്ളാമല്ലോ എന്ന് തോന്നി. പിന്നെ ഒരിക്കല്‍ ജയേഷേട്ടന്‍ അവിടേക്ക് വന്നു.
അന്ന് അച്ഛന്‍ ആണ് എന്നെ പരിചയപ്പെടുത്തിയത്.

അവിടുന്ന് എന്തോ മുന്‍ജന്മ ബന്ധം പോലെ ഞങ്ങള്‍ ഒന്നായി. കല്യാണവും കഴിച്ചു. പതിനെട്ടാം
വയസില്‍ ആയിരുന്നു വിവാഹം. കൊല്ലത്തെ ഒരു അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. ആ സമയത്താണ്
ഏട്ടനും മേല്‍ശാന്തിയും ചേര്‍ന്ന് എനിക്ക് ലക്ഷ്മിപ്രിയ എന്ന പേരിട്ടു. പുതിയ വസ്ത്രം
ധരിക്കുന്നത് പോലെ സബീന അബ്ദുല്‍ ലത്തീഫ് എന്ന ഞാന്‍ ലക്ഷ്മി പ്രിയ ആകുന്നത് ആ നിമിഷം
വരെ ഞാന്‍ ആലോചിച്ചിരുന്നില്ലെന്നും താരം ഓര്‍മ്മിക്കുന്നു.
  ഭര്‍ത്താവിന്റെ മത വിശ്വാസമാകണം
മക്കളും പിന്തുടരേണ്ടത് എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ലക്ഷ്മിപ്രിയ പറയുന്നു.
കുട്ടികളെ മതമില്ലാതെ വളര്‍ത്തണം എന്ന കോണ്‍സെപ്റ്റിനോടൊന്നും തനിക്ക് യോജിപ്പില്ല.
നിങ്ങള്‍ ഏത് മത വിശ്വാസിയാണോ ആ വിശ്വാസത്തില്‍ കുട്ടികളെയും വളര്‍ത്തണമെന്നും താരം
പറയുന്നു.

താന്‍ ചെറുപ്പം മുതലേ ഡാന്‍സ് പഠിക്കുന്നുണ്ട്. അതെല്ലാം പറയുന്നത് കൃഷ്ണന്റെയും ദേവിയുടേയുമൊക്കെ
കഥകളാണ്. അതുകൊണ്ട് ഹിന്ദു മതത്തിനോട് താത്പര്യമുണ്ടായിരുന്നെന്നും താരം പറഞ്ഞു.
