# എന്റെ സുധി ചേട്ടാ… എന്തിനാ ഞങ്ങളെ വിട്ട് ഇത്ര വേഗം പോയത് ?ലക്ഷ്മി നക്ഷത്ര

- Link: https://ml.b4blaze.com/film-news/laksmi-nakshrthra-about-kollam-sudhi
- Published: 2023-06-05T10:19:18+05:30
- Author: Ajay

സീരിയൽ-സിനിമ,മിമിക്രി താരം കൊല്ലം സുധിയുടെ വിയോഗ വാർത്തയോട് ഏറെ വൈകാരികമായി പ്രതികരിച്ച്
ഫൽവേഴ്സ് സ്റ്റാർ മാജിക് പരിപാടി അവതാരക ലക്ഷ്മി നക്ഷത്ര. കൊല്ലം സുധിയുടെ അപകട മരണത്തിന്റെ
വാർത്ത തനിക്ക് ഉൾക്കൊള്ളാനാകുന്നില്ലെന്നാണ് ലക്ഷ്മി നക്ഷത്ര മാധ്യമങ്ങളോട് പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/kollam-4.jpg?resize
=1280%2C720&ssl=1)

‘എത്ര വേദന ഉള്ളിലുണ്ടായാലും സുധിച്ചേട്ടൻ ഞങ്ങളെ എന്നും ചിരിപ്പിച്ചിട്ടേയുള്ളൂ… അദ്ദേഹം
ഇപ്പോൾ ഏത് ലോകത്തായാലും ആ ചിരി മാഞ്ഞുപോകാതിരിക്കട്ടെ. ഇത്ര വേഗം കൊണ്ടുപോകേണ്ടതില്ലായിരുന്നു….’
എന്നാണ് മാധ്യമങ്ങളോട് താരം പറഞ്ഞത്. തന്റെ ഫേസ് ബുക്കിലൂടെ കൊല്ലം സുധിയക്ക് ലക്ഷ്മി
നക്ഷത്ര അന്ത്യാഞ്ജലി അർപ്പിച്ചിട്ടുണ്ട് ലക്ഷ്മി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/kollam-5.jpg?resize
=1280%2C720&ssl=1)

”എന്റെ സുധി ചേട്ടാ …എന്തിനാ ഞങ്ങളെ വിട്ട് ഇത്ര വേഗം പോയത് ? …സ്വന്തം ചേട്ടനായിരുന്നു…
ചിരിക്കുന്ന മുഖത്തോടെയേ ഇതുവരെ കണ്ടിട്ടുള്ളു ” എന്നാണ് ലക്ഷ്മി നക്ഷത്ര കുറിച്ചത്.
ഹാസ്യരംഗത്ത് ഏറെക്കാലമായി സജീവമായിരുന്ന സുധി സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ്
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയത്.ട്വന്റിഫോർ കണക്ട് സമാപന ചടങ്ങിൽ പങ്കെടുത്ത്
മടങ്ങവേയായിരുന്നു കൊല്ലം സുധിയുടെ കാർ പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരിന്നു. ഒപ്പമുണ്ടായിരുന്ന
താരങ്ങളായ ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവർക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.

 

 
