# ജ്യോത്സ്യന്റെ ആ പ്രവചനം അത് പോലെ തന്നെ ഫലിച്ചു എന്ന് വേണം പറയാൻ

- Link: https://ml.b4blaze.com/film-news/lal-and-siddique-news
- Published: 2023-08-10T13:53:27+05:30
- Author: Devika

നിരവധി ആരാധകരുള്ള താരങ്ങൾ ആയിരുന്നു സിദ്ധിഖും ലാലും. എന്നാൽ കഴിഞ്ഞ ദിവസമാണ് സിദ്ധിഖിന്
ഹൃദയാഘാതം ഉണ്ടായതും മരണപ്പെട്ടതും. അതോടെ സിദ്ധിഖ് ആണ് രണ്ടു ദിവസങ്ങളായി വാർത്തകളിൽ
ഏലാം നിറഞ്ഞു നിൽക്കുന്നത്. ഈ അവസരത്തിൽ സിദ്ധിഖും ലാലും തമ്മിലുള്ള സൗഹൃദവും ചർച്ച
ആയിരുന്നു. സിദ്ധിഖിന്റെ സംസ്ക്കാര ചടങ്ങുകളിൽ വിങ്ങി പൊട്ടി നിൽക്കുന്ന ലാലിന്റെ വീഡിയോ
വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും പ്രേക്ഷകരെ കണ്ണീരിൽ ആഴ്ത്തുകയും ചെയ്തിരുന്നു.
റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിൽ കൂടിയാണ് സിദ്ധിഖും ലാലും സംവിധാനത്തിന് തുടക്കം
കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/lal-about-siddique.
jpg?resize=800%2C450&ssl=1)

സംവിധായകൻ ഫാസിലും നിർമാതാവായ ഔസേപ്പച്ചനും ചേർന്നാണ് റാംജിറാവ് സ്പീക്കിങ് എന്ന ചിത്രം
നിർമ്മിച്ചത്. സിനിമയുടെ ചർച്ചകൾ ഒക്കെ പുരോഗമിച്ച് കൊണ്ടിരുന്ന സമയത്ത് സിനിമയുടെ 
വിജയത്തിനെ കുറിച്ച് ഒരു ജ്യോൽസ്യനോട് പ്രശ്നം വെപ്പിച്ച് നോക്കാം എന്ന അഭിപ്രായം വന്നിരുന്നു.
സിനിമ വിജയിക്കുമോ ഇല്ലിയോ എന്നാണ് പ്രെശ്നം വെപ്പിച്ച് നോക്കാം എന്ന് തീരുമാനിച്ചത്.
അങ്ങനെ ഔസേപ്പച്ചൻ ഒരു ജ്യോത്സ്യനെ വിളിച്ച് കൊണ്ട് വന്നു. സിനിമാക്കാരുടെ ഇടയിൽ അത്യാവശ്യം
ശ്രദ്ധ നേടിയ ജ്യോൽസ്യൻ ആയിരുന്നു ഇദ്ദേഹം. അങ്ങനെ ജ്യോൽസ്യൻ എത്തി പ്രശ്നം വെക്കാൻ
തുടങ്ങി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/siddique1.jpg?resize
=852%2C564&ssl=1)

ഫാസിലിന്റെ വീട്ടിൽ വെച്ചാണ് പ്രശ്നം വെച്ചത്. അപ്പോൾ കളിച്ച് കൊണ്ടിരുന്ന ഫാസിലിന്റെ
മക്കൾ അങ്ങോട്ട് ഓടി വന്നു. എല്ലാവരും സൈലന്റ് ആയിട്ടിരിക്കുന്ന സമയം ആയിരുന്നു അത്.
അപ്പോൾ ഫാസിൽ കട്ടളപ്പടിയിൽ തട്ടി വീണു. എല്ലാവരും ഞെട്ടി. എന്നാൽ ഒന്നും സംഭവിക്കാത്തത്
പോലെ ഫഹദ് അവിടെ നിന്ന് എഴുന്നേറ്റ് ചിരിച്ച് കൊണ്ട് ഓടിപോയി. അപ്പോൾ ജ്യോൽസ്യൻ പറഞ്ഞു
ഇത് ഒരു കോമഡി സിനിമ ആണെന്ന്. എന്നാൽ അവർ ആരും സിനിമയെ കുറിച്ച് ജ്യോൽസ്യനോട് പറഞ്ഞിട്ടില്ലായിരുന്നു.
സിദ്ധിക്കും ലാലും നെഞ്ചിടിപ്പോടെ ആയിരുന്നു അവിടെ ഇരുന്നത്. ഈ സിനിമ വിജയകരമായി ഓടുമെന്നും
തുടക്കത്തിൽ ചെറിയ പതർച്ച ഉണ്ടാകുമെന്നും അതാണ് ഇപ്പോൾ നിമിത്തം കണ്ടത് എന്നും ജ്യോൽസ്യൻ
പറഞ്ഞതോടെ ആണ് ഇരുവർക്കും ആശ്വാസം ആയത്.
