# കലാപരമായിട്ടും, സാമ്പത്തികമായിട്ടും വിജയിച്ച  പൃഥ്വിരാജ്  ചിത്രം  ആയിരുന്നെങ്കിലും അത് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല ; ലാൽജോസ് 

- Link: https://ml.b4blaze.com/film-news/lal-jose-about-ayalum-njanum-thammil-movie
- Published: 2024-04-17T14:33:44+05:30
- Author: Suji

മലയാള സിനിമയിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു സംവിധായകനാണ് ലാൽ ജോസ്. സംവിധായകന്റെ
മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു അയാളും ഞാനും തമ്മിൽ എന്ന ചിത്രം, ഈ ചിത്രത്തിൽ നായകനായി
എത്തിയത് നടൻ പൃഥ്വിരാജ് ആയിരുന്നു. ഇപ്പോൾ ചിത്രത്തിനെ വേണ്ട വിധം ഒരു അംഗീയകാരം ലഭിച്ചില്ലെന്ന്
പറയുകയാണ് ലാൽജോസ്, 2012 ൽ പുറത്തിങ്ങിയ ഈ ചിത്രത്തിന് ലാൽ ജോസിന് മികച്ച സംവിധായകനുള്ള
പുരസ്‌കാരം ലഭിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/ayalum1.jpg?resize
=640%2C360&ssl=1)

എന്നാൽ ഈ  സിനിമ കലാപരമായും, സാമ്പത്തികമായും വിജയിച്ചെങ്കിലും വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല
എന്നുള്ളത് വലിയ വിഷമകരമാണ് ലാൽ ജോസ് പറയുന്നു, ആ സിനിമ ഇറങ്ങി ഇത്രയും കാലം കഴിഞ്ഞാലും
ഇപ്പോൾ ഉള്ള ഒരു ചെറുപ്പക്കാരനായ ഡോക്ടറെ കണ്ടുമുട്ടിയാൽ അയാൾ പറയും അതെന്നെ സ്വാധീനിച്ച
സിനിമയാണെന്ന്. സത്യത്തിൽ അങ്ങനെ കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/la1.jpg?resize=776%
2C417&ssl=1)

ഒരുപാട് ആളുകൾക്ക് ആ സിനിമ നല്ല പ്രചോദനമായിട്ടുണ്ട്, പലരും എനിക്ക് സോഷ്യൽ മീഡിയിൽ
കമെന്റ് ചെയ്യാറുണ്ട് അവർക്ക് ഒരുപാട് ഇഷ്ട്ടപെട്ട സിനിമ ആയിരുന്നു എന്നും അത്ര പ്രിയപെട്ടതാണെന്നും,
പക്ഷെ എല്ലാം ഉണ്ട് അതിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല എന്നതാണ് എനിക്ക് പറയാനുള്ളത്
ലാൽജോസ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/ayal1.jpg?resize
=1205%2C609&ssl=1)

 
