# “സിനിമയിൽ ചാന്‍സ് ചോദിക്കല്‍ ഞാനങ്ങ് നിര്‍ത്തി”..! ലാലു അലക്‌സ്

- Link: https://ml.b4blaze.com/film-news/lalu-alex-about-asking-for-chances-in-cinema
- Published: 2022-02-14T15:04:00+05:30
- Author: Rahul

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ബ്രോ ഡാഡി എന്ന സിനമയിലൂടെ മലയാള സിനിമയിലേക്ക്
വീണ്ടും ഒരു ശക്തമായ തിരച്ചുവരവ് നടത്തിയ നടനാണ് ലാലു അലക്‌സ്. കേന്ദ്ര കഥാപാത്രത്തെ
അവതരിപ്പിച്ച മോഹന്‍ലാലിനോടൊപ്പം തന്നെ താരമൂല്യമുള്ള റോള്‍ ആണ് ചിത്രത്തില്‍ ലാലു 
അലക്‌സിനും ലഭിച്ചിരുന്നത്. ഇത് ലാലു അലക്‌സിന്റെ സിനിമയാണെന്ന് ബ്രോ ഡാഡി കണ്ടിറങ്ങിയ
പലരും പറഞ്ഞു. കുര്യന്‍ എന്ന കഥാപാത്രമായാണ് അദ്ദേഹം ആ സിനിമയില്‍ എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Lalu-Alex-1-240x300.
jpg?resize=924%2C1155&ssl=1)

വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് ചുവടുറപ്പിച്ച ലാലു അലക്‌സ് പിന്നീട്
എല്ലാ വേഷങ്ങളും അനായാസം ചെയ്യുന്ന കാഴ്ച്ചയാണ് പ്രേക്ഷകര്‍ കണ്ടത്. സിനിമയില്‍ പലരും
ചാന്‍സ് ചോദിച്ച് പോകുന്നതിനെ കുറിച്ച് യാതൊരു മടിയും കൂടാതെ തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ
അതേ കുറിച്ച് ലാലു അലക്‌സ് പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. താന്‍ ഇപ്പോള്‍
ചാന്‍സ് അന്വേഷിച്ച് ആരുടേയും അടുത്ത് പോകാറില്ലെന്നാണ് ലാലു അലക്‌സ് പറയുന്നത്. താനും
പണ്ട് ചാന്‍സ് ചോദിക്കാറുണ്ടായിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ അത് നിര്‍ത്തി എന്നും
പറയുകയാണ് ലാലു അലക്‌സ്.

ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനലിനോട് ആണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
ഞാന്‍ ഒന്നിന്റേയും പുറകെ ഓടുന്ന ആളല്ല. പണ്ട് ചാന്‍സ് ചോദിക്കുമായിരുന്നു. ഇപ്പോ അതങ്ങ്
നിര്‍ത്തി. ഏതായാലും അവിടുന്നു ഇവിടെ വരെയൊക്കെ എത്തിയല്ലോ. ഇനിയും എനിക്ക് പറ്റിയ,
എന്നെ കൊണ്ട് ചെയ്യിച്ചെടുക്കാന്‍ പറ്റിയ വേഷങ്ങള്‍ വരട്ടെ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/lalu-alex-300x156.
jpg?resize=1052%2C547&ssl=1)

വരുമ്പോള്‍ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്ത് സ്വീകരിക്കും ലാലു അലക്‌സ് പറഞ്ഞു. ഇപ്പോഴും
അഭിനയിക്കാന്‍ പോകുമ്പോള്‍ പേടിയുണ്ട്. പുതിയ സംവിധായകനാണെങ്കില്‍. ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത
സംവിധായകനാണെങ്കില്‍ ഒരു രണ്ടുമൂന്ന് ഷോട്ടൊക്കെ എടുത്ത് കഴിയുമ്പോഴേ ഞാന്‍ കംഫര്‍ട്ടബിള്‍
ആവുകയുള്ളൂ.. ലാലു അലക്സ് കൂട്ടിച്ചേര്‍ത്തു.

 
