# ‘അച്ചായനെ ഹീറോ ആക്കി ഞാനൊരു പടം സംവിധാനം ചെയ്യാന്‍ പോവുകയാണ്’- പൃഥ്വിരാജ് പറഞ്ഞതിനെ കുറിച്ചതിനെ ലാലു അലക്‌സ്

- Link: https://ml.b4blaze.com/film-news/lalu-alex-interview-about-prithviraj
- Published: 2022-01-31T20:56:32+05:30
- Author: Gargi

പൃഥ്വിരാജ് സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം റിലീസായ ബ്രോ ഡാഡി വിജയകരമായി പ്രദര്‍ശനം
തുടരുകയാണ്. മോഹന്‍ലാല്‍-പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ലാലു അലക്സ്
അവതരിപ്പിച്ച കുര്യന്‍ മാളിയേക്കല്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
തന്റെ സിനിമാ ജീവിതത്തില്‍ ഇടയ്ക്കിടെ ഇങ്ങനെ ചില നല്ല കഥാപാത്രങ്ങള്‍ തേടിയെത്താറുണ്ട്.
അങ്ങനെ ഒത്തുകിട്ടിയ കഥാപാത്രമാണ് കുര്യന്‍ മാളിയേക്കല്‍ എന്ന് ലാലു അലക്‌സ് മാതൃഭൂമിക്ക്
നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/bro-daddy-13-1-300x200.
jpg?resize=578%2C385&ssl=1)

അതേസമയം പൃഥ്വിരാജ് ബ്രോ ഡാഡിയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയാനായി വിളിച്ചതിനെ
കുറിച്ചും ലാലു അലക്സ് പറഞ്ഞു. ”ലാലുച്ചായാ, അച്ചായനെ ഹീറോ ആക്കി ഞാനൊരു പടം സംവിധാനം
ചെയ്യാന്‍ പോവുകയാണ്. അതിന് എനിക്കെന്തു തരും” എന്ന് പൃഥ്വി. ”അങ്ങനെയാണെങ്കില്‍ ഞാനെന്റെ
വീടും സ്ഥലവും നിന്റെ പേരിലെഴുതി തരാം…’ എന്നായിരുന്നു ലാലു അലക്സ് പറഞ്ഞത്. പൃഥ്വിരാജിന്റെയും
തന്റെയും ആദ്യ ഫോണ്‍ സംഭാഷണം ഇതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മാതാവ് ആന്റണി
പെരുമ്പാവൂരാണ് തന്നെ ആദ്യം വിളിച്ചത്. സിനിമയെക്കുറിച്ച് പൃഥ്വി വിളിച്ച് സംസാരിക്കുമെന്നും
പറഞ്ഞു. ഉടനെ പൃഥ്വിരാജ് വിളിച്ചു. കഥയും കഥാപാത്രവും കേട്ടയുടനെ തനിക്ക് ഇഷ്ടമായെന്നും
താരം പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/lalualex-300x169.
jpg?resize=657%2C370&ssl=1)

കുര്യന്‍ മാളിയേക്കലിനെ പ്രേക്ഷകര്‍ സ്വീകരിച്ചതിന് പിന്നാലെ നന്ദി അറിയിച്ചും ലാലു
അലക്‌സ് രംഗത്തെത്തിയിരുന്നു. ‘ഹായ് സുഹൃത്തുക്കളെ, വളരെക്കാലത്തിന് ശേഷം ഞാന്‍ എല്ലാ
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമാകുകയാണ്. നിങ്ങളുടെ എല്ലാ സന്ദേശങ്ങളും ആശംസകളും
പോസ്റ്റുകളും ഞാന്‍ വായിക്കുന്നു. ബ്രോ ഡാഡി സിനിമയ്ക്കും കുര്യന്‍ മാളിയേക്കലിനും
നിങ്ങള്‍ തന്നെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. എല്ലാവര്‍ക്കും നന്ദി.’ – ലാലു
അലക്‌സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെയായിരുന്നു.
