# ‘വാലാട്ടി-ടെയിൽ ഓഫ് ടെയിൽ’ പുതിയ സിനിമയുമായി ഫ്രൈഡേ ഫിലിം ഹൗസ്

- Link: https://ml.b4blaze.com/film-news/launch-the-motion-poster-of-valatty
- Published: 2023-01-08T12:08:08+05:30
- Author: Ajay

ഇന്നലെ ഒരു അത്ഭുതപരീക്ഷണത്തിന്റെ ഫസ്റ്റ് ലുക്ക് ഉടനെത്തുമെന്ന് നടനും നിർമ്മാതാവുമായ
വിജയ്ബാബു തന്‌റെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഫ്രൈഡേ
ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.
ചിത്രത്തിന്റെ പേര് ‘വാലാട്ടി-ടെയിൽ ഓഫ് ടെയിൽ’ എന്നാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/valtti.jpg?resize
=1280%2C720&ssl=1)

ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ദേവൻ ആണ്.സിനിമയുടെ പേര് സൂചിപ്പിക്കുന്നത്
പോലെ തന്നെ നായ്ക്കളുടെ കഥപറയുന്ന ചിത്രമാണിത്. സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു കൊണ്ടുള്ള
മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.”നമ്മുടെ വളർത്തുമൃഗങ്ങൾക്ക്
സംസാരിക്കാനായാലോ?’വാലട്ടി’യുടെ മോഷൻ പോസ്റ്റർ ലോഞ്ച് ചെയ്യുന്നതിൽ സന്തോഷവും ആവേശവും.
മോളിവുഡിൽ നിന്നുള്ള അത്ഭുത പരീക്ഷണം” എന്നാണ് സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ച് വിജയ്
ബാബു തന്‌റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/val.jpg?resize=1280%
2C720&ssl=1)

ഡിഒപി വിഷ്ണു പണിക്കർ, എഡിറ്റർ അയൂബ് ഖാൻ, സംഗീതം വരുൺ സുനിൽ, സ്‌പോട്ട് എഡിറ്റർ നിതീഷ്
കെടിആർ ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ,
കലാസംവിധാനം അരുൺ വെഞ്ഞാറൻമൂട്, വസ്ത്രാലങ്കാരം ജിതിൻ ജോസ്, മേക്കപ്പ് റോണക്‌സ് സേവ്യർ,
സൗണ്ട് ഡിസൈൻ ധനുഷ് നായനാർ,അറ്റ്‌മോസ് മിക്‌സിംഗ് ജസ്റ്റിൻ ജോസ്.
