# ‘മാളികപ്പുറം എന്ന സിനിമയ്ക്കെതിരെ വമ്പൻ ഡീഗ്രേഡിങ് നടുക്കുന്നുണ്ട്’

- Link: https://ml.b4blaze.com/film-news/laurentius-mathei-facebook-post-about-malikappuram
- Published: 2022-12-30T20:54:11+05:30
- Author: Gargi

എട്ടു വയസ്സുള്ള ഒരു കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ്‘
മാളികപ്പുറം’. ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.
മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള
ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
 ‘മാളികപ്പുറം എന്ന സിനിമയ്‌ക്കെതിരെ വമ്പന്‍ ഡീഗ്രേഡിങ്
നടുക്കുന്നുണ്ട്’ എന്നു പറഞ്ഞാണ് ലോറിന്റിയസിന്റെ കുറിപ്പ് ആരംഭിക്കുന്നത്. മാളികപ്പുറം
എന്ന സിനിമയ്‌ക്കെതിരെ വമ്പന്‍ ഡീഗ്രേഡിങ് നടുക്കുന്നുണ്ട്…ഹിന്ദു പ്രോപഗണ്ട സിനിമ
ആണെന്നും പറഞ്ഞു എല്ലാവരും നല്ല കുരുപൊട്ടിക്കല്‍ ആണ്… നമ്മുടെ ഭരണഘടന 29 ആം ആര്‍ട്ടിക്കിള്‍
അനുസരിച്ചു സ്വന്തം മതം വളര്‍ത്താനും പരിപോഷിപ്പിക്കാനും ഏത് മാധ്യമവും ഉപയോഗിക്കാം…

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/malikappuram.jpg?
resize=1200%2C675&ssl=1)

ഒരു സിനിമ കണ്ടിട്ട് എല്ലാരും മാമ്മോദീസ മുങ്ങാനോ, തലയില്‍ തൊപ്പി വെക്കാനോ ആരും പോകുന്നില്ല…
ഇതിനു മുന്‍പും മലയാളത്തില്‍ മതത്തെയും ഈശ്വരനെയും മത വിശ്വാസത്തെയും ആസ്പദമാക്കി സിനിമകള്‍
വന്നിട്ടുണ്ട്…കുറെ സീരിയലുകളും വന്നിട്ടുണ്ട്..ആമേന്‍, നന്ദനം, സ്വാമി അയ്യപ്പന്‍,
ദേവി മഹാത്മ്യം, വേളാങ്കണ്ണി മാതാവ് എന്നൊക്കെ പറഞ്ഞു ഒട്ടനവധി ഉദാഹരണങ്ങള്‍. ഇതൊക്കെ
കണ്ടുകൊണ്ട് എത്രപേര്‍ മതം മാറിയെന്നു എനിക്ക് അറിയില്ല.. മതം മാറിയവര്‍ ഉണ്ടാവും… 
ഇല്ലന്നല്ല… പക്ഷെ ഒരു സിനിമയ്ക്ക് അത്രത്തോളം സമൂഹത്തില്‍ മാറ്റം വരുത്താന്‍ പറ്റുമെന്ന്
തോന്നുന്നില്ലെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/malika.jpg?resize
=707%2C794&ssl=1)

നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മാളികപ്പുറം. ശ്രീപഥ്, ദേവനന്ദ
എന്നീ ബാലതാരങ്ങളാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. മലയാളത്തിലെ രണ്ട് പ്രബല
നിര്‍മാണ കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ
മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും നിര്‍മാണ പങ്കാളികളാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/malika-puram-1.jpg?
resize=1080%2C1350&ssl=1)

നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്ലര്‍, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ
സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ ആണ് വിഷ്ണു ശശി ശങ്കര്‍. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്,
ക്യാമറാമാന്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ്
ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്.
പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/malikappuram.jpg?
resize=1280%2C720&ssl=1)

മനോജ് കെ ജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ്
വാസുദേവ്,അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി
ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരും ചിത്രത്തില്‍
പ്രധാന വേഷങ്ങളില്‍ എത്തുന്നു.
