# ഏതൊരാളെപ്പോലെയും ഞാനും ഒരു ജീവിതം ആഗ്രഹിക്കുന്നു. ഈ ഒരു കാരണത്താലാണ് എന്റെ വിവാഹങ്ങൾ എല്ലാം തന്നെ മുടങ്ങുന്നത്.

- Link: https://ml.b4blaze.com/film-news/lekshmi-sharma-issue
- Published: 2021-12-01T18:56:17+05:30
- Author: Rahul

ഒരു കാലഘട്ടത്തിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ലക്ഷ്മി ശർമ. സൗത്ത് ഇന്ത്യൻ
പെട്ടെന്നായിരുന്നു താരത്തിന്റെ വളർച്ച സിനിമയിലും സീരിയലിലും ഒരുപോലെ അഭിനയിച്ച പ്രക്ഷകർക്ക്
എന്നും പ്രിയപ്പെട്ട താരമാണ്. തെലുങ്ക് സിനിമയിലൂടെ ആയിരുന്നു അഭിനയ ജീവിതത്തിലേക്കുള്ള
താരത്തിന്റെ കടന്നു വരവ് 2006 ൽ ആണ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. ഈ കാലയളവ്
കൊണ്ട് നിരവധി സിനിമയുടെ ഭാഗം ആകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടി നായകനായ ചിത്രത്തിലൂടെ
ആയിരുന്നു താരത്തിന്റെ മലയാള സിനിമയിലേക്കുള്ള കടന്നു വരവ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/lekshmi-sharma.jpeg?
resize=931%2C1242&ssl=1)

പിന്നീട് മലയാള സിനിമയിൽ ഇടം പിടിച്ച താരം പ്രമുഖ താരങ്ങളുടെ കൂടെ നാല്പതോളം ചിത്രങ്ങളിൽ
അഭിനയിക്കുയുണ്ടായി. മലയാളം തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലും അഭിനയിച്ചത് കൂടാതെ ടീവി
സീരിയൽ പരമ്പരയിൽ അഭിയിച്ച താരം കുടുംബ പ്രക്ഷകരിലും ഇടം പിടിക്കുകയുണ്ടായി. ഇപ്പോൾ
താരത്തിന്റെ വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്. ഇതുവരെ വിവാഹം
കഴിച്ചിട്ടില്ലാത്ത താരം പറയുന്നത് തനിക്ക് വിവാഹ ആലോചനകൾ വന്നിരുന്നു എന്നും എന്നാൽ
അതെല്ലാം മുടങ്ങിയത് താൻ ഒരു നടി ആയത് കൊണ്ടാണെന്നുമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/lekshmi-sharma-.
jpeg?resize=920%2C614&ssl=1)

തനിക്ക് എല്ലാവരെയും പോലെ വിവാഹം കഴിച്ചു കുടുംബ ജീവിതം ആഗ്രഹിക്കുന്ന വ്യക്തിയാണ്.
വിവാഹ നിശ്ചയം കഴിഞ്ഞ് ചിലതെല്ലാം മുടങ്ങിയിട്ടുമുണ്ട്. പ്രണയിച്ചു വിവാഹം കഴിക്കുന്നതിൽ
എനിക്ക് താല്പര്യം ഇല്ല മറിച്ച് അറേഞ്ച് മാരേജ് എനിക്ക് ഇഷ്ടമെന്നും താരം പറയുന്നു.
എന്നിരുന്നാലും ഇപ്പോഴും സിനിമയിൽ സജീവമായി തുടരുകയാണ് താരം. ജയസൂര്യ നായകനായി എത്തിയ
ക്യാപ്റ്റൻ എന്ന ചിത്രത്തിലാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/lekshmi-sharma-1-
1.jpeg?resize=880%2C729&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/lekshmi-sharma-1-
2.jpeg?resize=564%2C752&ssl=1)
