# എനിക്ക് ഒരു വരനെ ആവിശ്യമുണ്ട് !! മലയാളത്തിലെ നടനോ സംവിധായകനോ ആയാൽ വളരെ സന്തോഷം, ലക്ഷ്മി ശർമ്മ

- Link: https://ml.b4blaze.com/film-news/lekshmi-sharmma-wanted-a-groom
- Published: 2020-04-02T15:07:14+05:30
- Author: Rahul

മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്നു താരമായിരുന്നു ലക്ഷ്മി ശർമ്മ, മമ്മൂട്ടി
നായകനായ പളുങ്ക് എന്ന ചിത്രത്തിൽ കൂടി ആണ് താരം ഏറെ പ്രശസ്തി നേടുന്നത്. കാണുവാൻ മലയാളി
തനിമ ഉള്ള പെൺകുട്ടി ആണെങ്കിലും ലക്ഷമി മലയാളിയല്ല. അന്യദേശക്കാരി ആണ്, ഒരു കാലത്ത്
മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്നെങ്കിലും പിന്നീട് സിനിമയിൽ അവസരങ്ങൾ കുറയുകയായിരുന്നു.

![lekshmi](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/lekshmi.jpg?
resize=750%2C1125&ssl=1)

നടി ഇപ്പോൾ ആന്ധ്രയിൽ വിജയവാഡയിലാണ് താമസം. മാതാപിതാക്കൾക്ക് സുഖമില്ലാത്തതിനാൽ അവരുടെ
കാര്യങ്ങൾ നോക്കുന്നു. എന്നിരുന്നാലും തന്റെ ജീവിതത്തിൽ ഒരു വലിയ കാര്യം നടക്കാനുണ്ടെന്ന്
നടി പറയുന്നു. വേറൊന്നുമല്ല, തന്റെ വിവാഹം.

![Lakshmi Sharma _9_](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/
Lakshmi-Sharma-_9_.jpg?resize=1024%2C1470&ssl=1)

തനിക്ക് വേണ്ട നല്ലൊരു വരനെ തേടുകയാണ് താരം, മലയാളസിനിമയിലുള്ള നടനൊ നിർമാതാവൊ സംവിധായകരൊ
ഭർത്താവായി കിട്ടിയാൽ വളരെ സന്തോഷമെന്നും നടി പറയുന്നു. മലയാളസിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്ന
കാലത്ത് അതിനുള്ള ശ്രമങ്ങൾ നടത്തിയില്ല. എന്തായാലും ഒരു വരനെതേടികൊണ്ടിരിക്കുകയാണിപ്പോൾ
ഈ പളുങ്കു നടി.
