# സല്‍മാന്‍ ഖാനെയും കൊല്ലാൻ ലക്ഷ്യമിട്ടിരുന്നു സഞ്ചാരപദമടക്കം നിരീക്ഷിച്ചു വെളിപ്പെടുത്തൽ !!

- Link: https://ml.b4blaze.com/film-news/letter-threatening-to-kill-salman-khan
- Published: 2022-09-12T12:24:07+05:30
- Author: Rahul

പഞ്ചാബിലെ കോൺഗ്രസ് നേതാവും ഗായകനുമായിരുന്ന സിദ്ധു മൂസ ബാലയുടെ കൊലയാളി സംഘം നടൻ സല്‍മാന്‍
ഖാനെയും കൊല്ലാൻ ലക്ഷ്യമിട്ടിരുന്നു എന്ന് പഞ്ചാബ് പോലീസ്. ഗുണ്ട നേതാവ് ലോറസ് വിഷ്വയുടെ
നിർദ്ദേശ പ്രകാരം ക്വട്ടേഷൻ സംഘം മുംബൈയിൽ എത്തി പല തവണ സൽമാൻ ഖാന്റെ സഞ്ചാരപദമടക്കം
നിരീക്ഷിച്ചിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തി. കബിൽ പണ്ഡിറ്റ്, സച്ചിൻ വിഷോയ്, സന്തോഷ്
യാദവ് എന്ന ഗുണ്ട സംഘങ്ങളാണ് മുംബൈയിൽ എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/salman_khan__2.jpg?
resize=1200%2C900&ssl=1)

ഇവർ ദിവസങ്ങളോളം മുംബൈയിൽ എത്തി സൽമാൻ ഖാനെ നിരീക്ഷിച്ചു, ലോറസ് വിഷ്വയോയിയെ കൂടാതെ
കുപ്രസിദ്ധ ഗുണ്ടാ നേതാവ് സമ്പത്ത് നെഹ്റ കൂടി അറിഞ്ഞാണ് സൽമാൻ ഖാനെ സംഘം ലക്ഷ്യമിട്ടത്,
പ്രഭാത സഫാരിക്കിറങ്ങിയ സൽമാൻഖാനും പിതാവിനും ഭീഷിണി കത്ത് ലഭിച്ചതിന് പിന്നിലും ഇതേ
സംഘം ആണെന്നും പോലീസ് നേരുത്തെ കണ്ടെത്തിയിരുന്നു. ഡൽഹി, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്
എന്നി സംസ്ഥാങ്ങളിൽ ലോറസ് വിഷ്വയോയിയും, സമ്പത്ത് നെഹ്റയും ചേർന്ന് നടത്തിയ മറ്റ് കുറ്റ
കൃത്യങ്ങളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

 
