# ‘ജല്ലിക്കെട്ടിൽ നമ്മൾ കണ്ട അതെ പോത്തിന്റെ അവസ്ഥയാണ് പ്രധാന സ്ത്രീ കഥാപാത്രത്തിന്, ഇത്രയും കാലം ഇവർ എവിടെയായിരുന്നു?’

- Link: https://ml.b4blaze.com/film-news/linekar-fb-post-about-aattam-movie
- Published: 2024-01-08T21:24:32+05:30
- Author: Ajay

ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു
ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം. ഐഎഫ്എഫ്ഐയിൽ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രമായത്
വഴിയും ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. ജിയോ മാമി ചലച്ചിത്രോത്സവത്തിലേക്കും ചിത്രം
തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോൾ തീയറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ്
ലഭിച്ച് കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചിത്രം ചർച്ചയാകുന്നുണ്ട്. കഥാപാത്രങ്ങൾക്കൊപ്പം
നമ്മളും ആടുകയാണ്, അവരിൽ ഒരാളായി… പക്ഷെ നമ്മൾ നമ്മളോട് തന്നെ ഒരുപാട് ചോദ്യങ്ങൾ ചോദിക്കും
ഈ ആട്ടം അവസാനിക്കുന്നതോടൊപ്പം. ആ ചോദ്യങ്ങൾ ആണ്‌ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയവും
എന്നാണ് ലിനേക്കർ സി ജോൺ എന്ന പ്രേക്ഷകൻ കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/attam.jpg?resize
=1280%2C720&ssl=1)

**ലിനേക്കറിന്റെ കുറിപ്പ് വായിക്കാം**

ആട്ടം: കഥാപാത്രങ്ങൾക്കൊപ്പം നമ്മളും ആടുകയാണ്, അവരിൽ ഒരാളായി… പക്ഷെ നമ്മൾ നമ്മളോട്
തന്നെ ഒരുപാട് ചോദ്യങ്ങൾ ചോദിക്കും ഈ ആട്ടം അവസാനിക്കുന്നതോടൊപ്പം. ആ ചോദ്യങ്ങൾ ആണ്‌
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയവും.
 “ജല്ലിക്കെട്ടിൽ” നമ്മൾ കണ്ട അതെ പോത്തിന്റെ
അവസ്ഥ ആയിരുന്നു ഇതിലെ പ്രധാന സ്ത്രീ കഥാപാത്രത്തിന്… ഒരുപാട് ലെയർ ചിത്രം പറഞ്ഞു വെക്കുന്നുണ്ട്,
അത്കൊണ്ട് തന്നെ ഏതു രീതിയിലും നമ്മൾക്ക് ഇത് റിലേറ്റ് ചെയ്യാം.ഇതിന്റെ ക്ലൈമാക്സ്‌
ആണ്‌ ശരിക്കും ഞെട്ടിച്ചത്. അതി ഗംഭീരം???????? എന്നാലും ഇതിൽ അഭിനയിച്ച പ്രധാന നടന്മാരോട്
ഒരു ചോദ്യം “ഇത്രെയും കാലം നിങ്ങൾ എവിടെ ആയിരുന്നു??? ” എന്താ പെർഫോമൻസ്!!❤????????
