# ചർച്ചയായി ലിന്റുവിന്റെ പുതിയ വീഡിയോ; ഇൻഫ്ലുവൻസർമാരുടെയും കഷ്ടപാട് മനസിലാക്കണമെന്ന് താരം

- Link: https://ml.b4blaze.com/film-news/lintu-rony-new-video-viral-on-social-media
- Published: 2024-01-07T23:29:43+05:30
- Author: Ajay

സീരിയലുകളിലും സിനിമയിലുമൊക്കെയായി മിന്നി തിളങ്ങിയ താരമാണ് ലിന്റു റോണി. ഇപ്പോൾ സജീവമല്ലെങ്കിലും
ലിന്റുവിന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. അഭിനയത്തിൽ നിന്നും ബ്രേക്കെടുത്തിരിക്കുകയാണ്
ലിന്റു റോണി. അടുത്തിടെയായിരുന്നു ലിന്റുവിന് കുഞ്ഞ് പിറന്നത്. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലായെത്തിയ
കുഞ്ഞോമനയെ കുറിച്ചും ലിന്റു സോഷ്യൽ മീഡ‍ിയയിൽ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.

>  
> View this post on Instagram
>  
> [A post shared by Lintu Rony (@linturony)](https://www.instagram.com/reel/C1lzvb7vENL/?utm_source=ig_embed&utm_campaign=loading)

​ഗർഭിണിയായത് മുതൽ വിശേഷങ്ങളെല്ലാം ലിന്റു പങ്കവെച്ചിട്ടുണ്ട്. കൊച്ചുമകന്റെ വരവിന്
മുന്നോടിയായി ലിന്റുവിന്റെ ഡാഡിയും മമ്മിയും യുകെയിൽ എത്തിയിരുന്നു. ഇപ്പോഴിതാ പുതുവർഷത്തിലെ
പുതിയ റീലുകൾ പങ്കുവെച്ചിരിക്കുകയാണ് താരം. എല്ലാ ഇൻഫ്ലുവൻസർമാരുടെയും കഷ്ടപാട് മനസിലാക്കണമെന്ന്
താരം പുതിയ റീലിൽ പറയുന്നത്. സ്വയം ക്യാമറ ഓൺ ആക്കി മേക്കപ്പ് ഓക്കെ ഇട്ട് ഉറങ്ങുന്ന
മകന്റെയടുത്ത് ഒന്നും അറിയാത്ത പോലെ കിടക്കുന്നതും തുടർന്ന് രാവിലെ എഴുന്നേൽക്കുന്നത്
പോലെ എഴുന്നേറ്റ് കുഞ്ഞുമായി പുറത്തേക്ക് പോകുന്നതുമാണ് വീഡിയോയിൽ ഉള്ളത്.

സ്വയം ഡ്രാമ ക്വീൻ എന്ന് വിശേഷിപ്പിക്കുന്നതിനൊപ്പം പ്രതിഫലമില്ലാതെ അഭിനയിക്കുന്ന 
മകൻ ലെവിക്കും ലിന്റു ക്രെഡിറ്റ്‌ കൊടുക്കുന്നുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ
കമന്റുമായി എത്തുന്നത്. പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിലാണ് ലിന്റുവിപ്പോൾ. 
മൈസൂരിൽ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. മൈസൂരിൽ നിന്ന് ആരംഭിക്കുന്ന 
യാത്ര മറ്റൊരു കടൽ തീരത്തെ ലക്ഷ്യം വെച്ച് നീങ്ങുന്നുവെന്നാണ് ലിന്റു എറ്റവും പുതിയ
പോസ്റ്റിൽ ചേർക്കുന്നത്.
