# സെക്യൂരിറ്റി വലിച്ചിഴച്ച കുട്ടിക്കൊപ്പം സെല്‍ഫിയെടുത്ത് ആരാധകഹൃദയം കീഴടക്കി മെസ്സി

- Link: https://ml.b4blaze.com/film-news/lionel-messi-wins-hearts-after-taking-a-selfie-with-young-fan
- Published: 2022-08-02T22:30:36+05:30
- Author: Gargi

ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി യുവ ആരാധകനൊപ്പം സെല്‍ഫിയെടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍
വൈറലാകുന്നു. ഇസ്രായേലിലെ ടെല്‍ അവീവിലെ ബ്ലൂംഫീല്‍ഡ് സ്റ്റേഡിയത്തിലെ തുരങ്കത്തിലൂടെ
ഡ്രസ്സിങ്ങ് റൂമിലേക്ക് പോകും വഴി ഒരു കുട്ടി മൊബൈല്‍ ഫോണുമായി മെസ്സിയുടെ അടുക്കലേക്ക്
ഓടിയെത്തി. സുരക്ഷാ ജീവനക്കാര്‍ കുട്ടിയെ വലിച്ചിഴച്ച് മാറ്റാന്‍ ശ്രമിച്ചു.

https://twitter.com/Lionel30i/status/1553887984247873536?ref_src=twsrc%5Etfw%7Ctwcamp%
5Etweetembed%7Ctwterm%5E1553887984247873536%7Ctwgr%5E4cb9f88b411f5e25c5d6000f217cb76ce9830356%
7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatoday.in%2Ftrending-news%2Fstory%2Flionel-
messi-wins-hearts-after-taking-a-selfie-with-young-fan-who-was-being-dragged-out-
by-security-watch-1982835-2022-08-02

മെസ്സി അത് തടഞ്ഞു. സെക്യൂരിറ്റി ഗാര്‍ഡുകള്‍ കുട്ടിയെ പിടികൂടുന്നതിനിടെ ഫോണ്‍ കൈയില്‍
നിന്ന് താഴെ വീണിരുന്നു. ആരാധകനെ വിട്ടയക്കാന്‍ ഗാര്‍ഡുകളോട് നിര്‍ദ്ദേശം നല്‍കിയ താരം,
ഒപ്പം ഫോണ്‍ എടുക്കാന്‍ സമയവും നല്‍കി. തുടര്‍ന്ന് കുട്ടിക്ക് ആലിംഗനം നല്‍കി ഒരു സെല്‍ഫിയുമെടുത്ത
ശേഷമാണ് മെസി മടങ്ങിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/messii.jpg?resize
=1500%2C900&ssl=1)

തന്റെ യുവ ആരാധകനൊപ്പമുള്ള മെസ്സിയുടെ സെല്‍ഫിയും ഒരു ഉപയോക്താവ് ട്വിറ്ററില്‍ പോസ്റ്റ്
ചെയ്തു. എന്നിരുന്നാലും, യുവാവിനോടുള്ള സെക്യൂരിറ്റിയുടെ പെരുമാറ്റത്തെ വന്‍തോതില്‍
വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി.
