# ‘കൊറോണയും ജവാനും എനിക്കൊരേ പോലെ ഇഷ്ടം’ ലിസ്റ്റിൻ സ്റ്റീഫൻ

- Link: https://ml.b4blaze.com/film-news/listin-stephan-about-corona-jawan
- Published: 2023-04-27T11:52:10+05:30
- Author: Ajay

യുവതാരങ്ങളായ ശ്രീനാഥ് ഭാസി,ലുക്മാൻ അവറാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന‘
കൊറോണ ജവാന്റെ’ ഗാനങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കൊച്ചിയിൽ നടന്ന ചടങ്ങിൽ
നടൻ ഉണ്ണിമുകുന്ദനും വിനയ് ഫോർട്ടും ചേർന്നാണ് ഗാനങ്ങൾ പുറത്തിറക്കിയത്. നവാഗതനായ സി
സി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊറോണ ജവാൻ

 കൊറോണ ജവാന്റെ വിതരണം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർവ്വഹിക്കുന്നത്.’
കൊറോണ ജവാൻ’ എന്ന പടം താൻ കണ്ടതാണെന്നും സിനിമ തമാശക്ക് ഏറെ പ്രാധാന്യമുള്ളതാണെന്നും
ലിസ്റ്റിൻ പറഞ്ഞു.’ഈ പടം സംവിധാനം ചെയ്യുന്നത് സിസി എന്നാണ് കണ്ടത്. ഈയടുത്ത് ഗവൺമെന്റ്
സിനിമകൾ നിർമ്മിച്ചതുകൊണ്ട് സെൻസർ ബോർഡ് നേരിട്ട് പടം സംവിധാനം ചെയ്തു എന്നാണ് ആദ്യം
ഞാൻ കരുതിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/listinn.jpg?resize
=1280%2C720&ssl=1)

സിനിമ ഞാൻ കണ്ടതാണ് ഒരുപാട് ഹ്യൂമർ ഇതിലുണ്ട്, കൊറോണയും എനിക്കിഷ്ടമാണ് ജവാനും എനിക്ക്
ഇഷ്ടമാണ്. കൊറോണ സമയത്ത് ആണ് ഒരുപാട് സിനിമകൾ ഞാൻ നിർമ്മിക്കുകയും എനിക്ക് ഒരുപാട് 
പൈസ കിട്ടുകയും ചെയ്തത്, അതേപോലെ ഇൻകം ടാക്‌സുമായി വളരെ അടുത്ത ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞതും.
അതേപോലെ ജവാന്റെ വിലയറിഞ്ഞതും കൊറോണ കാലത്താണ് അതുകൊണ്ട് ഇത് രണ്ടും വളരെയധികം എനിക്ക്
പ്രാധാന്യമുള്ളതാണ്,’ ലിസ്റ്റിൻ പറഞ്ഞു.

 സുജയ് മോഹൻരാജ് ആണ് കൊറോണയും ജവാനും എന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ജോണി
ആന്റണി, ശരത് സഭ, ഇർഷാദ് അലി, ബിറ്റോ, ശ്രുതി ജയൻ, സീമ ജി നായർ, ഉണ്ണി നായർ, സിനോജ്
അങ്കമാലി, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപൽ, സുനിൽ സുഗത, ശിവജി ഗുരുവായൂർ തുടങ്ങി
വൻ താരനിര ചിത്രത്തിലുണ്ട്.

 
