# ആലിയ ഭട്ടിന്റെ ഡാന്‍സ് കളിച്ച് കൊച്ചു സുന്ദരി; ‘എക്കാലത്തെയും മികച്ച കേസരിയ’ എന്ന് സോഷ്യല്‍ മീഡിയ

- Link: https://ml.b4blaze.com/film-news/little-girl-kesariya-dance-viral
- Published: 2022-12-06T20:31:45+05:30
- Author: Gargi

പുറത്തിറങ്ങിയത് മുതല്‍, ബ്രഹ്‌മാസ്ത്രയിലെ കേസരിയ എന്ന ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും പ്രധാന വേഷത്തിലെത്തിയ പ്രണയഗാനം പലരും ഏറ്റെടുത്തു. 
റീല്‍സുകളായും വീഡിയോകളായും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇപ്പോഴിതാ ഒരു കൊച്ചുകുട്ടിയും
പാട്ടിന് ചുവടുവെച്ചെത്തിയിരിക്കുകയാണ്. ആലിയ ഭട്ടിന്റെ നൃത്തച്ചുവടുകള്‍ അനുകരിക്കുന്ന
ഈ കൊച്ചുകുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

>  
> View this post on Instagram
>  
> [A post shared by Vyomiradadia (@radadia_vyomi)](https://www.instagram.com/reel/ClJbSsmt8fZ/?utm_source=ig_embed&utm_campaign=loading)

ഇന്‍സ്റ്റഗ്രാമില്‍ @radadia vyomi എന്നയാളാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 
വൈറല്‍ വീഡിയോയില്‍, ആലിയയുടേത് പോലെ വെളുത്ത ടീ-ഷര്‍ട്ടും നീല ജീന്‍സും ചുവപ്പ് ഷ്രഗും
ധരിച്ചിട്ടുണ്ട് പെണ്‍കുട്ടി. പശ്ചാത്തലത്തില്‍ ടിവിയില്‍ പാട്ട് പ്ലേ ചെയ്യുന്നുണ്ട്.
10 മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.‘
സ്‌മോള്‍ ആലിയ, അതിശകരമായ പ്രകടനം, ലിറ്റില്‍ ക്വീന്‍’ ഇങ്ങനെ പോകുന്നു കമന്റുകള്‍.
