# സാന്ദ്ര തോമസിന്റെ ‘ലിറ്റില്‍ ഹാര്‍ട്‌സ്’ തിയ്യേറ്ററിലേക്ക്!!

- Link: https://ml.b4blaze.com/film-news/little-hearts-movie-for-release
- Published: 2024-05-05T09:21:19+05:30
- Author: Anu

ഷെയ്ന്‍ നിഗം, ബാബുരാജ്, മഹിമ നമ്പ്യാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന
 സാന്ദ്ര
തോമസ് പ്രൊഡക്ഷന്‍സിന്റെ റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍ ‘ലിറ്റില്‍ ഹാര്‍ട്‌സ്’
തിയ്യേറ്ററിലേക്ക്. ചിത്രത്തില്‍ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, അനഘ, ബാബുരാജ്, ജാഫര്‍
ഇടുക്കി, മാല പാര്‍വ്വതി, രഞ്ജി പണിക്കര്‍, ധ്യാന്‍ ശ്രീനിവാസന്‍, ചെമ്പന്‍ വിനോദ് 
ജോസ്, രമ്യ സുവി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

ആന്റോ ജോസ് പെരേര, എബി ട്രീസാ പോള്‍ എന്നിവര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 
സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും, വില്‍സണ്‍ തോമസും ചേര്‍ന്നാണ്
നിര്‍മിക്കുന്നത്.
  കിഴക്കന്‍ മലയോര മേഖലയിലെ ഏലത്തോട്ടങ്ങളുടെ പശ്ചാത്തലത്തിലൂടെ 
പ്രണയത്തിന്റെയും, ബന്ധങ്ങളുടേയും, കഥ പറയുന്ന ചിത്രമാണിത്. ചിത്രം ജൂണ്‍ 7ന് തിയ്യേറ്ററിലെത്തും.
കളര്‍ഫുള്‍ കോമഡി എന്റര്‍ടൈനര്‍ ആയിരിക്കും ചിത്രം. വ്യത്യസ്തമായ മൂന്ന് പേരുടെ പ്രണയവും
ഇവരുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന ആള്‍ക്കാരും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ്
ചിത്രത്തിന്റെ കഥ.  ലിറ്റില്‍ ഹാര്‍ട്‌സിന് തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടന്‍
ആണ്. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ക്യാമറ-ലുക്ക് ജോസ്. എഡിറ്റര്‍-
നൗഫല്‍ അബ്ദുള്ള, പ്രൊഡക്ഷന്‍ ഹെഡ്-അനിറ്റാരാജ് കപില്‍, ക്രിയേറ്റീവ് ഹെഡ് -ഗോപികാ
റാണി. ക്രിയേറ്റീവ് ഡയറക്ടര്‍- ദിപില്‍ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡേവിസണ്‍ 
സി ജെ, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, ആര്‍ട്ട്- 
അരുണ്‍ ജോസ്, കൊറിയോഗ്രഫി- റിഷ്ദാന്‍ അബ്ദുള്‍ റഷീദ്, പിആര്‍ഒ- മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്-
അനീഷ് ബാബു, ഡിസൈന്‍സ്- ഏസ്ത്തറ്റിക് കുഞ്ഞമ്മ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
