# ശ്രീനാഥ് ഭാസിയുടേയും കൂട്ടരുടേയും ‘എല്‍എല്‍ബി’ക്ക് ആശംസകളുമായി മമ്മൂക്ക!!

- Link: https://ml.b4blaze.com/film-news/llb-movie-first-look-poster-out
- Published: 2022-11-11T08:32:14+05:30
- Author: Sreekumar

മലയാളത്തിലെ യുവതാരനിരയില്‍ ഏറെ ആരാധകരുള്ള നടനാണ് ശ്രീനാഥ് ഭാസി. നായകനായി മലയാളത്തില്‍
തിളങ്ങുന്ന താരത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ശ്രീനാഥ്
ഭാസി നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ പേര് ‘എല്‍എല്‍ബി’ എന്നാണ്. സിനിമയുടെ 
ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത് മമ്മൂക്കയാണ്. തന്റ സോഷ്യല്‍ മീഡിയ പേജു വഴിയാണ് മമ്മൂട്ടി
ശ്രീനാഥ് ഭാസിന നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയുടെ പോസ്റ്റര്‍ റിവീല്‍ ചെയ്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/LLB-1.jpg?resize
=695%2C960&ssl=1)

എല്‍എല്‍ബി ടീമിന് എല്ലാവിധ ആശംസകളും നേര്‍ന്നാണ് അദ്ദേഹം ഫസ്റ്റ്‌ലുക്ക് പ്രേക്ഷകര്‍ക്കായി
പങ്കുവെച്ചത്. ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്‌സ് എന്നതിന്റെ ചുരുക്കെഴുത്താണ് എല്‍എല്‍ബി.
നവാഗതനായ എ എം സിദ്ദിഖ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. 
ശ്രീനാഥ് ഭാസിക്ക് ഒപ്പം വിശാഖ് നായര്‍, അശ്വത് ലാല്‍ എന്നിവരെയാണ് പോസ്റ്ററില്‍ കാണാന്‍
സാധിക്കുന്നത്. ചിത്രത്തില്‍ ലാലു അലക്‌സ്, സുധീഷ്, രമേഷ് കോട്ടയം, അബു സലിം, നവാസ്
വള്ളിക്കുന്ന്, സിബി കെ തോമസ്, ഇര്‍ഷാദ്, പ്രദീപ് ബാലന്‍, സീമ ജി നായര്‍, കാര്‍ത്തിക
സുരേഷ്, നാദിര മെഹ്റിന്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/sreenath-bhasi-0.
jpg?resize=1280%2C720&ssl=1)

രണ്ടത്താണി ഫിലിംസിന്റെ ബാനറില്‍ മുജീബ് രണ്ടത്താണിയാണ് സിനിമയുടെ നിര്‍മ്മാണം. ഛായാഗ്രഹണം-
ഫൈസല്‍ അലി, – എഡിറ്റിംഗ് അതുല്‍ വിജയ്, സംഗീതം – ബിജിബാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-
ദീപക് പരമേശ്വരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സിനു മോള്‍, സിദ്ധിഖ്, കലാസംവിധാനം–
സുജിത് രാഘവ്, ഗാനരചന – സന്തോഷ് വര്‍മ്മ, മേക്കപ്പ് – സജി കാട്ടാക്കട, വസ്ത്രാലങ്കാരം–
അരവിന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സുധീഷ് ഗാന്ധി, അസോസിയേറ്റ് ഡയറക്ടര്‍ – 
ജംനാസ് മുഹമ്മദ്, സ്റ്റില്‍സ് – ഷിബി ശിവദാസ്, ഡിസൈന്‍ – മനു ഡാവിഞ്ചി, പിആര്‍ഒ – എ
എസ് ദിനേശ്.. എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

ശ്രീനാഥ് ഭാസി നായകനായി റിലീസിന് ഒരുങ്ങുന്ന സിനിമ ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന
ചിത്രമാണ്. ബിജിത് ബാല സംവിധാനം നിര്‍വ്വഹിച്ച ചിത്രം ഒരു ഗ്രാമീണ പശ്ചാത്തലത്തിലാണ്
ഒരുക്കിയത്. ആന്‍ ശീതള്‍ ആണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്.
