# എല്‍എല്‍ബി ജനുവരി 19ന് തിയ്യേറ്ററിലേക്ക്

- Link: https://ml.b4blaze.com/film-news/llb-movie-release-date
- Published: 2023-12-30T21:08:33+05:30
- Author: Anu

ശ്രീനാഥ് ഭാസി, അനൂപ് മേനോന്‍, വിശാഖ് നായര്‍, അശ്വത് ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി
എത്തുന്ന എല്‍.എല്‍.ബി.’ (ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്‌സ്) പുതുവര്‍ഷത്തില്‍ തിയ്യേറ്ററിലേക്ക്.
എ.എം. സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എല്‍.എല്‍.ബി. ജനുവരി 19നാണ്
ചിത്രം തിയ്യേറ്ററിലെത്തുന്നത്.

റോഷന്‍ അബൂബക്കര്‍, സുധീഷ്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ. തോമസ്, മനോജ് 
കെ.യു., പ്രദീപ് ബാലന്‍, കാര്‍ത്തിക സുരേഷ്, സീമ ജി. നായര്‍, നാദിറ മെഹ്റിന്‍, കവിത
ബൈജു, ചൈത്ര പ്രവീണ്‍ എന്നിവരാണ് മറ്റ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

രണ്ടത്താണി ഫിലിംസിന്റെ ബാനറില്‍ മുജീബ് രണ്ടത്താണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഫൈസല്‍ അലിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സന്തോഷ് വര്‍മ്മ, മനു മഞ്ജിത് എന്നിവരുടെ
വരികള്‍ക്ക് ബിജി ബാല്‍, കൈലാസ് എന്നിവരാണ് സംഗീതം ഒരുക്കുന്നത്.  എഡിറ്റര്‍- അതുല്‍
വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-
സിനു മോള്‍ സിദ്ധിഖ്, കല- സുജിത് രാഘവ്, മേക്കപ്പ്- സജി കാട്ടാക്കട, വസ്ത്രാലങ്കാരം-
അരവിന്ദ് കെ.ആര്‍., ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സുധീഷ് ഗാന്ധി, അസ്സോസിയേറ്റ് ഡയറക്ടര്‍-
ജംനാസ് മുഹമ്മദ്, ആക്ഷന്‍- ഫീനിക്‌സ് പ്രഭു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കള്‍; കൊറിയോഗ്രാഫി-
എം. ഷെറീഫ്, ഇംതിയാസ്; സ്റ്റില്‍സ്- ഷിബി ശിവദാസ്, ഡിസൈന്‍- മനു ഡാവിഞ്ചി, പി.ആര്‍.
ഒ. – എ.എസ്. ദിനേശ്, എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
