# അത്രയല്ലേ ഉണ്ടാവൂ, ലിയോ ഷൂട്ടിന് മുമ്പ് കൈയ്യിലടിച്ച് സത്യം ഇടാൻ പറഞ്ഞ വിജയ്; തുറന്ന് പറഞ്ഞ് ലോകേഷ്

- Link: https://ml.b4blaze.com/film-news/lokesh-about-vijay
- Published: 2023-10-17T18:10:10+05:30
- Author: Gargi

വിജയ് – ലോകേഷ് കനകരാജ് കൂട്ടുക്കെട്ടിൽ എത്തുന്ന ലിയോയുടെ ഓരോ വാർത്തകളും ആരാധകർ ആഘോഷമാക്കുകയാണ്.
ഒരു തെന്നിന്ത്യൻ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസാണ് ലിയോയ്ക്ക് ലഭിക്കുകയെന്നാണ്
റിപ്പോർട്ടുകൾ. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളാണ് ഇപ്പോൾ നടക്കുന്നത്. വിവിധ യൂട്യൂബ്
ചാനലുകൾക്ക് സംവിധായകൻ ലോകേഷ് കനകരാജ് അഭിമുഖം നൽകുന്നുണ്ട്. സിനിമയുടെ രഹസ്യങ്ങളൊന്നും
പൊളിക്കാതെയാണ് അദ്ദേഹം എല്ലാ അഭിമുഖത്തിലും സംസാരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/leo5.jpg?resize=
663%2C435&ssl=1)

അതേസമയം, ലിയോ ഷൂട്ടിംഗ് തുടങ്ങും മുമ്പ് കൈയ്യിലടിച്ച് സത്യം ചെയ്യണമെന്ന് വിജയ് പറഞ്ഞ
കാര്യത്തെ കുറിച്ച് ലോകേഷ് തുറന്ന് പറഞ്ഞു. തമിഴിലെ സിനിമ ജേർണലിസ്റ്റ് ജെ ബിസ്മിക്ക്
നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കുറേക്കാലാമായി വിജയ് രാത്രി ഷൂട്ടിംഗിൽ ഉണ്ടാവാറില്ലെന്ന്
തമിഴ് സിനിമ ലോകത്തെ പുത്തൻ വാർത്തയല്ല. ലോകേഷ് ചിത്രങ്ങളിൽ രാത്രിക്ക് വലിയ പ്രാധാന്യം
ഉണ്ടാവാറുണ്ട്. ഈ രണ്ട് കാര്യങ്ങൾ വച്ചാണ് ബിസ്മി ചോദ്യം ഉന്നയിച്ചത്.

ആദ്യമേ നൂറുദിവസത്തെ ഷൂട്ടിൽ 15- 20 ദിവസം നൈറ്റ് ഷൂട്ട് ഉണ്ടാകുമെന്ന് വിജയ് അണ്ണനോട്
പറഞ്ഞിരുന്നുവെന്ന് ലോകേഷ് പറഞ്ഞു. ഇതോടെ അതിൽ കൂടുതൽ ദിവസം രാത്രി ഷൂട്ടിം​ഗ് ഉണ്ടാവില്ലെന്ന്
കൈയ്യിലടിച്ച് സത്യം ചെയ്യാൻ അണ്ണൻ പറഞ്ഞു. സിനിമയ്ക്ക് കുറേ നൈറ്റ് സീക്വൻസ് ആവശ്യമാണ്.
അതിനാലായിരുന്നു അത്. അദ്ദേഹം ദിവസവും ഷൂട്ടിന് ഒരു മണിക്കൂർ മുൻപേ എത്തും. അത്തരത്തിൽ
രാത്രി ഷൂട്ടിനും നേരത്തെ റെഡിയായി എത്തിയിരുന്നുവെന്നും ലോകേഷ് കൂട്ടിച്ചേർത്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/leo-6.jpg?resize
=1200%2C628&ssl=1)

ലിയോ ഒക്ടോബർ 19നാണ് റിലീസാകുന്നത്. പ്രീ ബുക്കിംഗ് ആരംഭിച്ച കേരളം ഉൾപ്പെടെയുള്ള മാർക്കറ്റുകളിലെല്ലാം
വമ്പൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിൽ അഡ്വാൻസ് റിസർവേഷനിലൂടെ മാത്രം
ഓപണിംഗ് ഡേ കളക്ഷനിൽ റെക്കോർഡും ഇട്ടുകഴിഞ്ഞു ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന
ചിത്രത്തിൽ വിജയ്‍‍യുടെ നായികയായി എത്തുന്നത് തൃഷയാണ്.
