# നടന്‍ രാഹുല്‍ രവിയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് !!! താരം ഒളിവില്‍

- Link: https://ml.b4blaze.com/film-news/look-out-notice-against-rahul-ravi
- Published: 2023-12-12T18:53:11+05:30
- Author: Anu

പ്രശസ്ത സീരിയല്‍ നടന്‍ രാഹുല്‍ രവിയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പൊലീസ്.
ഭാര്യ ലക്ഷ്മി നല്‍കിയ പീഡന പരാതിയിലാണ് രാഹുല്‍ രവിക്ക് എതിരെ പൊലിസ് ലുക്ക് ഔട്ട്
നോട്ടീസ് പുറപ്പെടുവിച്ചു. ചെന്നൈ പൊലീസ് രാഹുലിന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.
രാഹുല്‍ രവിയെ മറ്റൊരു പെണ്‍കുട്ടിക്ക് ഒപ്പം ഇയാളുടെ അപാര്‍ട്‌മെന്റില്‍ നിന്നും ലക്ഷ്മി
പിടികൂടി എന്നാണ് എഫ്‌ഐആറിലുള്ളത്. ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ താരം ഒളിവിലാണ്.

2023 ഏപ്രില്‍ 26ന് രാത്രിയിലാണ് സംഭവം, ഒരു സൂചന കിട്ടിയതിന്റെ അടിസ്ഥാനത്തില്‍, പൊലീസിനും
അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ അംഗങ്ങള്‍ക്കും ഒപ്പം ലക്ഷ്മി രാഹുലിന്റെ അപ്പാര്‍ട്ട്‌മെന്റില്‍
പരിശോധന നടത്തിയപ്പോഴാണ് ഒരു പെണ്‍കുട്ടിക്ക് ഒപ്പം രാഹുല്‍ രവിയെ പിടികൂടിയത്.
  2020
ഡിസംബറില്‍ ആണ് രാഹുല്‍ രവിയും മോഡലായ ലക്ഷ്മി എസ് നായരും വിവാഹിതരാകുന്നത്. 2020 ല്‍
പെരുമ്പാവൂരില്‍ വച്ച് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും
സോഷ്യല്‍ മീഡിയയില്‍ വൈറലുമായിരുന്നു. വിവാഹ ശേഷം ഉടനെ ഇരുവര്‍ക്കും ഇടയില്‍ പ്രശ്‌നങ്ങള്‍
തുടങ്ങിയിരുന്നു. അടുത്തിടെയാണ് ഇരുവരും പിരിഞ്ഞെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്.
ലക്ഷ്മിയെ രാഹുല്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നും എഫ്‌ഐആറില്‍ പറയുന്നു. മദ്രാസ്
ഹൈക്കോടതി ഉത്തരവ് പ്രകാരം നവംബര്‍ 3ന് ജാമ്യം റദ്ദാക്കിയതിന് പിന്നാലെ രാഹുലിനെതിരെ
അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഭാര്യയ്ക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന് 
രാഹുല്‍ ആരോപിക്കുന്നത് ഒരു കോടതിക്കും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
