# നാലോ അഞ്ചോ തവണ പ്രണയിക്കുന്ന് തെറ്റല്ല, ദിവ്യദര്‍ശിനി

- Link: https://ml.b4blaze.com/film-news/love-many-times-divyadarshini
- Published: 2021-11-03T10:52:27+05:30
- Author: Rahul

ഉലകനായകന്‍ കമല്‍ഹാസന്റെ സിനിമയില്‍ സഹനടിയായി തിളങ്ങിയ ദിവ്യദര്‍ശിനി ഇപ്പോള്‍ അറിയപ്പെടുന്നത്
ഡി.ഡി എന്നാണ്. മികച്ച അവതാരകയായി പേരെടുന്ന ദിവ്യദര്‍ശിനി തെന്നിന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു.
ഡിഡി എന്ന വിളിപ്പേര് സ്വന്തമാക്കി. ഇപ്പോഴിതാ ദിവ്യദര്‍ശിനി എന്ന ഡിഡിയുടെ ചില വിശേഷങ്ങളാണ്
ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. ട്വിറ്ററിലൂടെയാണ് നടി ആരാധകരുമായി സംസാരിക്കവെയാണ്
ദിവ്യയുടെ ചില മറുപടികള്‍. നിങ്ങളുടെ പഴയ കാലഘട്ടം ഇപ്പോഴത്തെ ജീവിതത്തിലെ സന്തോഷങ്ങളെ
ബാധിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിനെ മറികടക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും എന്നായിരുന്നു
ഒരു ആരാധകന്‍ ചോദിച്ചത്. ഇല്ല, അങ്ങനെ ഒന്നുമില്ലെന്നായിരുന്നു ഡിഡിയുടെ മറുപടി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/divya-darshini-love.
jpg?resize=960%2C540&ssl=1)

**ദിവ്യദര്‍ശിനിയുടെ വാക്കുകള്‍,**

ഒരു തവണ അത് കഴിഞ്ഞതാണ് അങ്ങനെ കഴിഞ്ഞതിലേക്ക് വീണ്ടും തിരിഞ്ഞ് നോക്കരുത്. കാരണം ഒരു
പാഠം പഠിച്ച് മുന്നോട്ടാണ് പോവേണ്ടത്. അല്ലാതെ പഴയത് ഓര്‍ത്ത് ചുമ്മ കരഞ്ഞോണ്ട് ഇരിക്കരുത്.
ഭാവിയില്‍ ഇനി എന്താണ് ഉള്ളതെന്ന് നോക്കി വേണം പോവാന്‍. അല്ലാതെ വന്നാല്‍ വെറുതേ സമയം
കളയുന്നത് പോലെ ആവുമെന്നാണ് നടി പറയുന്നത്. ഡിഡി യുടെ രണ്ടാമത്തെ പ്രണയത്തെ കുറിച്ചായിരുന്നു
മറ്റൊരു ചോദ്യം. ജീവിതത്തില്‍ ആദ്യ പ്രണയം, രണ്ടാമത്തെ പ്രണയം എന്നൊന്നും ഇല്ല. അത്
സിനിമകളില്‍ മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. ഒന്നിലധികം തവണ പ്രണയം ഒരു വ്യക്തിയുടെ
ജീവിതത്തിലേക്ക് കടന്ന് വരുന്നതും ജീവിതത്തിന്റെ ഭാഗമാണ്. ഒരു വ്യക്തി ഒരേ സമയം അഞ്ച്
പേരെ പ്രണയിക്കുന്നത് തെറ്റാണ്. എന്നാല്‍ നാലോ അഞ്ചോ തവണ പ്രണയം നടക്കുന്നതില്‍ കുഴപ്പമില്ലെന്നും
ദിവ്യ ദര്‍ശിനി പറയുന്നു.

 
