# ധോണിയുമായുള്ള ബന്ധത്തെ കുറിച്ച് നാളെ എന്റെ മക്കള്‍ എന്നെ ചോദ്യം ചെയ്‌തേക്കുമെന്ന വേവലാതിയുണ്ട് : റായ് ലക്ഷ്മി

- Link: https://ml.b4blaze.com/film-news/lskshmi-rai-about-m-s-dhoni
- Published: 2022-06-04T16:54:47+05:30
- Author: Rahul

നടി എന്നതില്‍ ഉപരി ലക്ഷ്മി റായ്-ധോണി പ്രണയകഥ ഒരുപാട് കേട്ടിട്ടുള്ളതാണ്. ധോണിയുമായുള്ള
എന്റെ ബന്ധം മുറിവ് ഉണങ്ങിയ ഒരു പാട് പോലെയാണ്. അത് അത്ര വേഗത്തില്‍ മാഞ്ഞുപോകില്ല 
എന്ന തിരിച്ചറിവ് എനിക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്നു.

തങ്ങളുടെ ബന്ധത്തെ കുറിച്ച് സംസാരിക്കാനുള്ള ഊര്‍ജവും ക്ഷമയും ആളുകള്‍ക്ക് ബാക്കിയുണ്ടെന്നതില്‍
ഞാന്‍ അതില്‍ അത്ഭുതപ്പെടുകയാണ്. ഓരോ തവണയും ടിവി ചാനലുകള്‍ ധോണിയുടെ ഭൂതകാലത്തിലേക്ക്
പോകുമ്പോള്‍ അവര്‍ ഞങ്ങളുടെ ബന്ധത്തെപ്പറ്റിയും ചര്‍ച്ച ചെയ്യുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/lakshmi-rai-dhoni.
jpg?resize=600%2C321&ssl=1)

ഇത്തരം ചര്‍ച്ചകളൊക്കെ ഭാവിയില്‍ എന്നെങ്കിലും എന്റെ കുട്ടികള്‍ ടിവിയില്‍ കാണുമെന്നും
അതേക്കുറിച്ച് എന്നോട് ചോദിക്കുമെന്നും അറിയാതെ എങ്കിലും ചിന്തിക്കുമ്പോള്‍ എന്റെ ഉള്ളില്‍
ഇപ്പോഴേ ഭയമാണ്. എന്നാല്‍, ധോണി ഒഴികെയുള്ള തന്റെ മറ്റ് പ്രണയ ബന്ധങ്ങള്‍ ഒന്നുംതന്നെ
ഇത്രയേറെ ശ്രദ്ധ നേടിയിട്ടില്ല. ധോണിക്ക് ശേഷവും എനിക്ക് മൂന്നോ നാലോ ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്,
എന്നാല്‍, അതൊന്നും ആരും അത് ശ്രദ്ധിച്ചതായിപോലും തോന്നുന്നില്ല.

ഞാനും ധോണിയും പരസ്പരം അറിഞ്ഞുകൊണ്ട് വേര്‍പിരിഞ്ഞത് ആണെന്നും എല്ലാം നല്ല രീതിയിലാണ്
അവസാനിച്ചതെന്നും ലക്ഷ്മി റായ് പറഞ്ഞുവെക്കുന്നുണ്ട്. താന്‍ വളരെ സന്തുഷ്ടയായ ഒരു വ്യക്തിയാണെന്നും
തന്റെ ജോലിയാണ് തന്റെ മുന്‍ഗണനയെന്നും താരം കൂട്ടിച്ചേര്‍ത്തു.

 

![dhoni-smile](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/11/dhoni-
smile.jpg?resize=960%2C497&ssl=1)

ധോണി ഇപ്പോള്‍ വിവാഹിതനാണ്, അതുകൊണ്ട് തന്നെ കഥ അവസാനിച്ചു. എനിക്ക് അവനെ നന്നായി അറിയാമായിരുന്നു,
എനിക്ക് അതിനെ ഒരു ബന്ധം എന്ന് വിളിക്കാമോ എന്നുപോലും അറിയില്ല, കാരണം അത് ഒരിക്കലും
വര്‍ക്ക് ഔട്ട് ആയില്ല.

2008-09 കാലഘട്ടത്തിലായിരുന്നു നടി റായ് ലക്ഷ്മിയുമായുള്ള ധോണിയുടെ ബന്ധം. ഈ ബന്ധം 
പരസ്യമായിരുന്നു. തുടര്‍ന്ന് 2010 ജൂലൈ 4 ന് ഡെറാഡൂണില്‍ വച്ചാണ് മഹേന്ദ്ര സിംഗ് ധോണിയും
സാക്ഷി സിംഗ് ധോണിയും വിവാഹിതരായത്. അവരുടെ അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍
രഹസ്യമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. ധോണിയും സാക്ഷിയുടെയും ബന്ധം ആരാധകരോ മാധ്യമങ്ങളോ
അങ്ങനെ അറിഞ്ഞിരുന്നില്ല വളരെ കൃത്യമായി ഇരുവരും തങ്ങളുടെ പ്രണയം മറച്ചുവെച്ചിരുന്നു.
