# തന്റെ കരിയറിൽ ഒരു ഇ൦പാക്‌ട്  നൽകിയ ചിത്രമാണ് ലൂസിഫർ,ഇപ്പോൾ അതിന്റെ തുടർച്ചയായ എമ്പുരാനിലും തനിക്ക് അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം, ടോവിനോ തോമസ്

- Link: https://ml.b4blaze.com/film-news/lucifer-is-a-film-that-has-made-an-impact-on-my-career-tovino-thomas
- Published: 2025-03-26T17:34:57+05:30
- Author: Suji

പ്രേക്ഷക പ്രിയങ്കരനായ ടോവിനോ തോമസ്,ഇപ്പോൾ എമ്പുരാന്‍ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍
വളരെ അഭിമാനമുണ്ടെന്നും, തന്റെ കരിയറില്‍ ഒരു വലിയ ഇംപാക്ട് തന്ന ചിത്രമാണ് ലൂസിഫര്‍
എന്നും തുറന്നു പറയുകയാണ് നടൻ ടോവിനോ തോമസ്. ലൂസിഫറിലെ ജതിന്‍ രാംദാസ് എന്ന ടൊവിനോയുടെ
കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ലൂസിഫറിന്റെ തുടര്‍ച്ചയായി എമ്പുരാന്‍
നാളെ തീയേറ്ററുകളില്‍ എത്തുകയാണ്. എമ്പുരാന്‍ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനിക്ക്
വളരെ അഭിമാനമുണ്ടെന്നും തന്റെ ഏറ്റവും വലിയ സന്തോഷം പൃഥ്വിരാജിന്റെയും മറ്റ് അണിയറ 
പ്രവര്‍ത്തകരുടെയും കൂടെ വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണെന്നും ടൊവിനോ പറയുന്നു.

![](https://i0.wp.com/images.b4blaze.com/2025/03/tovino1.webp?resize=845%2C440&ssl
=1)

തന്റെ കരിയറില്‍ ഒരു വലിയ ഇംപാക്ട് തന്ന ചിത്രമാണ് ലൂസിഫര്‍ എന്നും ,എല്ലാവരെയും പോലെ
തന്നെ എമ്പുരാനില്‍ തന്റെ കഥാപാത്രത്തെ കാണാന്‍ താനും എക്‌സൈറ്റഡാണെന്നും നടൻ പറയുന്നു.
ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. ഇത്ര വലിയ സ്‌കെയിലില്‍ 
ഉള്ള ഒരു സിനിമ ചെയ്യണമെന്ന് എന്റെ ആഗ്രഹമായിരുന്നു. പക്ഷേ എന്റെ ഏറ്റവും വലിയ സന്തോഷം
ഒരിക്കല്‍ കൂടെ രാജുവേട്ടന്റെയും ലാലേട്ടന്റെയും മഞ്ജു ചേച്ചിയുടെയും അഭിമന്യു സാറിന്റെയും
കൂടെ വീണ്ടും സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ്.

ഇത് എനിക്ക് തികച്ചും ഒരു സ്‌പെഷ്യല്‍ പ്രൊജക്റ്റാണ്. ലൂസിഫറില്‍ എനിക്ക് കുറച്ച് 
ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറച്ച് സീനുകള്‍ മാത്രമായിരുന്നു. പക്ഷേ
ആ കഥാപാത്രത്തിന് എനിക്ക് കരിയറില്‍ കിട്ടിയ ഇംപാക്ട് വളരെ വലുതാണ്. ഈ സിനിമയില്‍ എന്നെ
കാണാന്‍ ഞാനും ഭയങ്കര എക്‌സൈറ്റഡായിട്ടാണ് നില്കുന്നത് ടോവിനോ തോമസ് പറയുന്നു.

![](https://images.b4blaze.com/2025/03/tovino-empuran.avif)
