# പാൻ ഇന്ത്യൻ നായകനായി തിളങ്ങാൻ ദുൽഖർ, ആരാധകർക്ക് ആവേശം; ‘ലക്കി ഭാസ്‌കർ’ ടീസർ എത്തി

- Link: https://ml.b4blaze.com/film-news/lucky-bhasker-movie-teaser
- Published: 2024-04-13T20:12:04+05:30
- Author: Ajay

വീണ്ടും പാൻ ഇന്ത്യൻ ചിത്രവുമായി ഞെട്ടിക്കാൻ ദുൽഖർ സൽമാൻ. ‘ലക്കി ഭാസ്‌കർ’ ചിത്രത്തിന്റെ
ടീസറാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. ബാങ്ക് കാഷ്യറായിട്ടാണ് ചിത്രത്തിൽ ദുൽഖർ വേഷമിടുന്നത്.
മലയാളം, തെലുഗു, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായാണ് ‘ലക്കി 
ഭാസ്‌കർ’ എത്തുന്നത്.

വെങ്കി അറ്റ്ലൂരിയാണ് ചിത്രത്തിന്റെ സംവിധാനം. വെങ്കി അറ്റ്ലൂരി തന്നെയാണ് ഈ ചിത്രത്തിനായി
തിരക്കഥ ഒരുക്കിയിട്ടുള്ളതും. സിത്താര എന്റർടൈൻമെന്റ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും
ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
