# ചില്ലു ബോട്ടിൽ എന്റെ മുഖത്തടിച്ചു! കണ്ണുകളിൽ ചില്ലുകൾ കൊണ്ട് കയറി ആ സംഭവത്തെ കുറിച്ച് ലുക്മാൻ 

- Link: https://ml.b4blaze.com/film-news/luk-man-about-in-thallumala-filim
- Published: 2023-05-16T12:01:00+05:30
- Author: Suji

പ്രേക്ഷക പ്രിയങ്കരനായ നടൻ ലുക് മാൻ ഇപ്പോൾ തനിക്കു ഷൂട്ടിംഗ് സമയത്തു സംഭവിച്ച ഒരു
അപകടത്തെ കുറിച്ച്  തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ, തല്ലുമാല എന്ന ചിത്രത്തിൽ
ഒരു തീയറ്റർ ഫൈറ്റ് ഉണ്ടായിരുന്നു, അത് ഷൂട്ട്‌ ചെയ്യാൻ  തന്നെ വലിയ ബുദ്ധിമുട്ടു ആയിരുന്നു.
സത്യത്തിൽ അത് ഒരു അടിപൊളി നിമിഷം ആയിരുന്നു എന്നാൽ ടൈമിംഗ് എല്ലാം തെറ്റി പോയി ലുക്മാൻ
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/talumal1.jpg?resize
=972%2C559&ssl=1)

അതിൽ ഞാൻ ഒരാളെ ഇടിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ വന്നു എന്റെ തലയുടെ പിറകിൽ ഒരു ചില്ലുബോട്ടിൽ
കൊണ്ട് വന്നു അടിക്കണമായിരുന്നു, ഈ സമയത്തു ഫൈറ്ററുടയും  എന്റെയും ടൈമിംഗ് തെറ്റി. 
ഞാൻ ഒരാളെ ഇടിച്ചിട്ടു തിരിയുകയും എന്റെ മുഖത്താണ് ഫൈറ്റർ ഈ ചില്ലു ബോട്ടിൽ കൊണ്ട് 
വന്നു അടിക്കുന്നതും ലുക്മാൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/lukman1.jpg?resize
=628%2C533&ssl=1)

ആ ചില്ലുകൾ എല്ലാം എന്റെ കണ്ണിൽ ആണ് വീണത്, അപ്പോളേക്കും ഡയറക്ടർ കട്ട് പറഞ്ഞു, പിന്നീട്
ഷൂട്ടിങ് നിർത്തിവെക്കുകയും എന്നെ ഹോസ്പിറ്റലിൽ എത്തിക്കുകയും  ചെയ്യ്തു, പിന്നീട് 
മറ്റൊരു ദിവസം ആണ് ഷൂട്ടിങ് തുടങ്ങിയതും ലുക്മാൻ പറഞ്ഞു, സുലൈഖ മനസിൽ ആണ് ലുക് മാന്റെ
പുതിയ ചിത്രം, അനാർക്കലി മരക്കാർ ആണ് ചിത്രത്തിലെ നായിക ആയി എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/luk-man1.jpg?resize
=919%2C517&ssl=1)
