# യൂസഫലിയുടെ തോളിൽ കൈവെച്ചവരെ പിടിച്ച് മാറ്റി സെക്യൂരിറ്റി ജീവനക്കാർ ; തോളിൽ കൈവെച്ചതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് യൂസഫലി

- Link: https://ml.b4blaze.com/film-news/m-a-yusufali-latest-video
- Published: 2023-07-30T14:53:24+05:30
- Author: Shilpa

വ്യവസായ പ്രമുഖൻ എന്നതിനപ്പുറത്തേക്ക് നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ് ലുലു ഗ്രൂപ്പ്
ചെയർമാൻ എം എ യൂസഫലി. അതുകൊണ്ട് തന്നെ യൂസഫലിയുമായി ബന്ധപ്പെട്ട് വരാറുള്ള എല്ലാ വാർത്തകൾക്കും
ഒട്ടനവധി കാണികളെയും കാണാറുണ്ട്. ഇത്രയുമധികം ജനസ്വീകാര്യതയുള്ള മറ്റൊരു വ്യവസായി കേരളത്തിൽ
ഉണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും
ആരാധകർ ഏറ്റെടുക്കാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/WhatsApp-Image-2023-
07-30-at-1.44.56-PM-165x300.jpeg?resize=887%2C1613&ssl=1)

അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത്, എം എ യൂസഫലിയുടെ ഒരു വീഡിയോ ആണ്. 
തന്നെ കാത്ത് നിന്ന കുറച്ച് ചെറുപ്പക്കാർക്കൊപ്പം ഫോട്ടോ എടുക്കുകയായിരുന്നു. എന്നാൽ
ചെറുപ്പക്കാർ അദ്ദേഹത്തിന്റെ തോളിൽ കൈയ്യിട്ടതോടെ യൂസഫലിയുടെ സെക്യൂരിറ്റി ജീവനക്കാർ
രംഗത്തെത്തുകയും അദ്ദേഹത്തിന്റെ തോളിൽ കയ്യിടരുതെന്ന് പറഞ്ഞ് യുവാക്കളുടെ കയ്യെടുത്ത്
മാറ്റുകയും ചെയ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/WhatsApp-Image-2023-
07-30-at-1.45.00-PM-170x300.jpeg?resize=753%2C1329&ssl=1)

എന്നാൽ നിമിഷനേരം കൊണ്ട് തോളിൽ കയ്യിട്ടാൽ എന്താണ് പ്രെശ്നം എന്ന് ചോദിച്ചുകൊണ്ട് യുവാക്കളുടെ
കയ്യെടുത്ത് തന്റെ തോളിൽ വെക്കുകയായിരുന്നു യൂസഫലി. അദ്ദേഹത്തിനൊപ്പം വളരെയധികം സന്തോഷത്തോടെ
ചിത്രങ്ങളെടുത്തതിന് ശേഷമാണു യുവാക്കൾ അവിടെ നിന്നും പോയത്. അദ്ദേഹത്തിന്റെ ഈ ഒരു രീതി
വളരെയധികം സന്തോഷമാണ് ഏവരിലും ഉണ്ടാക്കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/WhatsApp-Image-2023-
07-30-at-1.45.01-PM-173x300.jpeg?resize=862%2C1495&ssl=1)
