# പാട്ടില്‍ മാത്രമല്ല അണ്ണന് പിടി: ഡോക്ടറായി എംജി ശ്രീകുമാര്‍, കണ്ണുതള്ളി ആരാധകര്‍

- Link: https://ml.b4blaze.com/film-news/m-g-sreekumars-new-look
- Published: 2022-04-01T22:12:36+05:30
- Author: Rahul

ഗായകന്‍ എം.ജി ശ്രീകുമാറിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഡോക്ടര്‍
വേഷത്തില്‍ കഴുത്തില്‍ സ്റ്റതസ്‌കോപ്പും അണിഞ്ഞുള്ള ചിത്രം എം.ജി ശ്രീകുമാര്‍ തന്നെയാണ്
സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ചിത്രം കണ്ട് സംഗതി എന്താണെന്ന് മനസ്സിലാകാതെ വാപൊളിച്ചുപോയ
ആരാധകര്‍ക്കുള്ള വിശദീകരണവും പ്രിയ ഗായകന്‍ ചിത്രത്തിനൊപ്പം പങ്കുവെച്ചു.

ഡോക്ടറേറ്റും പത്മശ്രീയും ചെയര്‍മാന്‍ ഷിപ്പും കിട്ടിയതിന്റെ ഫോട്ടോ ഒന്നുമല്ല. ചുമ്മാ
ഒരു ക്ലിക്ക്. കൊള്ളാമോ?. അതിലുപരി നിങ്ങളുടെ സ്‌നേഹം, അതാണെനിക്ക് അന്നും ഇന്നും വലുത്.
ലവ് യു ഓള്‍, ചിത്രത്തിനൊപ്പം എം.ജി ശ്രീകുമാര്‍ കുറിച്ചു. ഏതായാലും താരത്തിന്റെ പുതിയ
ലുക്ക് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
