# എം എസ് ധോണിയും നയന്‍താരയും ഒന്നിക്കുന്നുവോ? തമിഴ് സിനിമാ റിപ്പോര്‍ട്ടുകളില്‍ ഔദ്യോഗിക പ്രതികരണമെത്തി

- Link: https://ml.b4blaze.com/film-news/m-s-dhoni-and-nayans
- Published: 2022-05-13T15:30:47+05:30
- Author: Rahul

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം എസ് ധോണിയുടെ തമിഴ് സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ട
അഭ്യൂഹങ്ങള്‍ അവസാനിക്കുന്നു. ധോണി തമിഴ് സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന എന്ന പേരില്‍
പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്നാണ് പുറത്തുവരുന്ന വിവരം. ധോണിയുടെ ഉടമസ്ഥതയിലുള്ള
ധോണി എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്.

ധോണി തമിഴ് സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതായ വാര്‍ത്ത കുറച്ച് നാളുകളായി പ്രചരിക്കുന്നു.
രജനീകാന്തിന് അടുപ്പമുള്ള സഞ്ജയ് എന്ന ആള്‍ ആയിരിക്കും സിനിമ സംവിധാനം ചെയ്യുക എന്നും
ചിത്രത്തില്‍ നയന്‍താര മുഖ്യ വേഷത്തില്‍ എത്തുന്നു എന്നുമാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/nayanthara-affairs-
main.jpg?resize=960%2C720&ssl=1)

എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ച ധോണി എന്റര്‍ടെയ്ന്‍മെന്റ്‌സ്, തങ്ങള്‍
മറ്റ് ചില പ്രൊജക്ടുകളുടെ പണിപ്പുരയിലാണെന്നും വ്യക്തമാക്കി.

അതേസമയം, കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങാന്‍ ഉള്ള
ഒരുക്കത്തിലണ് തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താര. മേളയുടെ ആദ്യ ദിനത്തില്‍ രാജ്യത്തെ
പ്രതിനിധീകരിച്ച് ഇന്ത്യന്‍ വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ നയിക്കുന്ന 
ഇന്ത്യന്‍ സംഘത്തിലാണ് നയന്‍സം ഇടം പടിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/Nayanthara-2.jpeg?
resize=1053%2C1500&ssl=1)

ഓസ്‌കാര്‍ ജേതാവ് കൂടിയായ ഇന്ത്യന്‍ സംഗീത ലോകത്തിന്റെ അഭിമാനം എ. ആര്‍ റഹ്‌മാന്‍ ആണ്
മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മറ്റൊരു പ്രധാന വ്യക്തിത്വം. റഹ്‌മാന് പുറമെ
റിക്കി കെജ്, ഗായകന്‍ മമെ ഖാന്‍, അക്ഷയ് കുമാര്‍, നവാസുദ്ദീന്‍ സിദ്ദീഖി, മാധവന്‍, 
പൂജ ഹെഗ്ഡെ, തമന്ന ഭാട്ടിയ, വാമി ത്രിപാഠി എന്നിവരും രാജ്യത്തെ പ്രതിനിധീകരിക്കും.

മെയ് 17ന് ആണ് ചലച്ചിത്ര മേളയുടെ ആരംഭം. മേളയുടെ ജൂറി അംഗമായി തെരഞ്ഞെടുക്കപ്പെടുക 
വഴി നടി ദീപീക പദുക്കോണ്‍ നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. മെയ് 28ന്
മേള അവസാനിക്കും.
