# തന്റെ നായകുട്ടികൾക്കൊപ്പം കേക്ക് കട്ട് ചെയ്ത് പിറന്നാൾ ആഘോഷിച്ച് ക്യാപ്റ്റൻ കൂൾ

- Link: https://ml.b4blaze.com/film-news/m-s-dhoni-birthday-celebration
- Published: 2023-07-08T17:34:01+05:30
- Author: Shilpa

കഴിഞ്ഞ ദിവസമായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയുടെ നാല്പത്തിരണ്ടാം പിറന്നാൾ.
താരത്തിന്റെ ആരാധകരും സഹപ്രവർത്തകരുമെല്ലാം ധോണിയുടെ പിറന്നാൾ ആഘോഷമാക്കി മാറ്റിയിരുന്നു.
എന്നാൽ താരത്തിന്റേതായി ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ
ഏറ്റെടുത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-08-172206-181x300.png?resize=758%2C1256&ssl=1)

ക്യാപ്റ്റൻ കൂൾ തന്റെ വീട്ടിലെ വളർത്തുനായകൾക്കൊപ്പം തന്റെ പിറന്നാൾ ആഘോഷമാക്കുന്നതാണ്
വീഡിയോയിൽ കാണാൻ കഴിയുന്നത്. വളർത്തുനായ്ക്കളെ ചുറ്റിനുമിരുത്തി കേക്ക് കട്ട് ചെയ്ത
ധോണി ഓരോ പീസും അവർക്ക് നൽകുന്നതും വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-08-172226-174x300.png?resize=791%2C1364&ssl=1)

വളരെയധികം അച്ചടക്കത്തോടെയാണ് വളർത്തുനായകൾ എല്ലാം നിൽക്കുന്നതും. താരത്തിന്റെ ഈ വീഡിയോയ്ക്ക്
വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-08-172339-196x300.png?resize=786%2C1203&ssl=1)
