# മാളികപ്പുറത്തിന്റെ പാക്കപ്പ്…! ആഘോഷമാക്കി ഉണ്ണിമുകുന്ദനും സഹപ്രവര്‍ത്തകരും!

- Link: https://ml.b4blaze.com/film-news/maalikappuram-movie-packup-video
- Published: 2022-11-02T11:13:44+05:30
- Author: Sreekumar

ഉണ്ണിമുകുന്ദന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. ഇപ്പോഴിതാ
സിനിമയുടെ ചിത്രീകരണം കഴിഞ്ഞ സന്തോഷവാര്‍ത്തയാണ് ഉണ്ണി മുകുന്ദന്‍ ആരാധകരുമായി പങ്കുവെയ്ക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഒരു ആഘോഷ വീഡിയോ പങ്കുവെച്ചാണ്.. മാളികപ്പുറത്തിന്റെ ചിത്രീകരണം
അവസാനിച്ചു എന്നും ഇനി തീയറ്ററില്‍ കാണാം എന്നും പ്രിയതാരം അറിയിക്കുന്നത്. പാക്കപ്പിനു
ശേഷം സഹപ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചവിട്ടുന്ന ഉണ്ണി മുകുന്ദനെ വീഡിയോയില്‍ കാണാന്‍
സാധിക്കും..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/malikappuram-packup.
jpg?resize=1280%2C720&ssl=1)

എല്ലാവരും വളരെ സന്തോഷത്തോടെയും ആഘോഷത്തോടെയുമാണ് മാളികപ്പുറം സെറ്റിന് വിടപറഞ്ഞത്.
എട്ട് വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പര്‍ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന
ചിത്രത്തില്‍ ബാലതാരം ദേവനന്ദയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ആന്‍ മെഗാ മീഡിയയും
കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് നിര്‍മ്മാണം. ആന്റോ ജോസഫ്, വേണു കുന്നപ്പിള്ളി എന്നിവരാണ്
നിര്‍മ്മാതാക്കള്‍. നവാഗതനായ വിഷ്ണു ശശിശങ്കര്‍ ആണ് ചിത്രത്തിന്റെ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് സംവിധായകന്‍ വിഷ്ണു തന്നെയാണ് എന്നതാണ്
ഈ സിനിമയുടെ മറ്റൊരു പ്രത്യേകത.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/maalikappuram-ftr.
jpg?resize=1280%2C720&ssl=1)

പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥയൊരുക്കുന്ന
സിനിമയാണ് മാളികപ്പുറം. പ്രഖ്യാപനം മുതല്‍ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും 
സിനിമ ശ്രദ്ധ നേടിയിരുന്നു. ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി,
സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ
അവതരിപ്പിച്ച് എത്തുന്ന ചിത്രത്തിനായി പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന വിവരം പങ്കുവെച്ചതോടെ ഈ സിനിമ ഹിറ്റായി മാറട്ടെ എന്ന്
ആശംസകള്‍ അറിയിച്ച് ആരാധകരും ഉണ്ണി മുകുന്ദന്റെ സോഷ്യല്‍ മീഡിയ പേജില്‍ കമന്റുകള്‍ 
പങ്കുവെയ്ക്കുന്നു.
