# തമിഴില്‍ ഫഹദിന്റെ അടുത്ത വരവ്! ‘മാമന്നന്‍’ ചിത്രീകരണം പൂര്‍ത്തിയായി..!

- Link: https://ml.b4blaze.com/film-news/maamannan-movie-shooting-wrapped
- Published: 2022-09-14T11:42:05+05:30
- Author: B4blaze News Desk

മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും സജീവമാകുന്ന ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരമാണ് പുറത്ത് വരുന്നത്. മാമന്നന്‍ എന്ന് പേരിട്ടിരിക്കുന്ന
ചിത്രത്തിലാണ് ഫഹദ് ഫാസില്‍ അഭിനയിച്ചത്. മാരി സെല്‍വരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരുപിടി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത മാരി സെല്‍വരാജിന്റെ അടുത്ത ചിത്രത്തില്‍ 
ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തുന്നു എന്ന വിവരം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/fahad-1.jpg?resize
=561%2C381&ssl=1)

സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കേട്ട കാര്യമാണ്. ഇപ്പോഴിതാ സിനിമയുടെ പാക്ക് അപ്പ്
ആയി എന്ന വാര്‍ത്തും പുറത്ത് വന്നിരിക്കുന്നു. വിക്രം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം
ഫഹദ് തമിഴില്‍ എത്തുന്ന അടുത്ത ചിത്രം എന്ന പ്രത്യേകത കൂടി മാമന്നന്‍ എന്ന് പേരിട്ടിരിക്കുന്ന
ഈ സിനിമയ്ക്കുണ്ട്. ഉദയനിധി സ്റ്റാലിന്‍ തന്നെയാണ് വിക്രത്തിന് ശേഷം ഈ സിനിമയും നിര്‍മ്മിക്കുന്നത്.
അദ്ദേഹമാണ് സിനിമ പാക്ക്അപ്പ് ആയ വിവരം പുറത്ത് വിട്ടതും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/maamannan-packup.
jpg?resize=696%2C463&ssl=1)

ഈ സിനിമയില്‍ വടിവേലു ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത്. റെഡ്
ജിയാന്റ് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ഉദയനിധി സ്റ്റാലിന്‍ തന്നെ
നായകനാവുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് സാക്ഷാല്‍ എ.ആര്‍ റഹ്‌മാനാണ്
എന്നതാണ് മറ്റൊരു പ്രത്യേകത.

> [#MAAMANNAN](https://twitter.com/hashtag/MAAMANNAN?src=hash&ref_src=twsrc%5Etfw)
> Shooting Wrapped ![@mari_selvaraj](https://twitter.com/mari_selvaraj?ref_src=twsrc%5Etfw)
> [@RedGiantMovies_](https://twitter.com/RedGiantMovies_?ref_src=twsrc%5Etfw) [@Udhaystalin](https://twitter.com/Udhaystalin?ref_src=twsrc%5Etfw)
> [@KeerthyOfficial](https://twitter.com/KeerthyOfficial?ref_src=twsrc%5Etfw) [@arrahman](https://twitter.com/arrahman?ref_src=twsrc%5Etfw)
> [#Vadivelu](https://twitter.com/hashtag/Vadivelu?src=hash&ref_src=twsrc%5Etfw)
> [#FahadhFaasil](https://twitter.com/hashtag/FahadhFaasil?src=hash&ref_src=twsrc%5Etfw)
> [@thenieswar](https://twitter.com/thenieswar?ref_src=twsrc%5Etfw) [@editorselva](https://twitter.com/EditorSelva?ref_src=twsrc%5Etfw)
> [@kabilanchelliah](https://twitter.com/kabilanchelliah?ref_src=twsrc%5Etfw) [@dhilipaction](https://twitter.com/dhilipaction?ref_src=twsrc%5Etfw)
> [@kalaignartv_off](https://twitter.com/kalaignartv_off?ref_src=twsrc%5Etfw) [@MShenbagamoort3](https://twitter.com/MShenbagamoort3?ref_src=twsrc%5Etfw)
> [@SonyMusicSouth](https://twitter.com/SonyMusicSouth?ref_src=twsrc%5Etfw) [@teamaimpr](https://twitter.com/teamaimpr?ref_src=twsrc%5Etfw)
> [pic.twitter.com/FkPKFOTidM](https://t.co/FkPKFOTidM)
> — Udhay (@Udhaystalin) [September 14, 2022](https://twitter.com/Udhaystalin/status/1569886965063098369?ref_src=twsrc%5Etfw)

ഹിറ്റ് സിനിമകള്‍ ഒരുപിടി നിര്‍മ്മിച്ച ഉദയനിധി സ്റ്റാലിന്റെ നിര്‍മ്മാണ കമ്പനിയുടെ
പുതിയ ചിത്രവും അതേ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം, ഒരിക്കല്‍
കമല്‍ഹാസന്‍ പറഞ്ഞത് പോലെ തമിഴ് നാട്ടില്‍ സൂപ്പര്‍സ്റ്റാറായി മാറി കഴിഞ്ഞ ഫഹദിന്റെ
പുതിയ അഭിനയ പ്രകടനത്തിന് സാക്ഷിയാകാനും ആരാധകര്‍ ഒരുങ്ങുകയാണ്.
