# എന്നുവരും നീ… എന്നുംവരും നീ…! ആരാധകർ ഒരുപോലെ കാത്തിരിക്കുന്നു, മദനോത്സവം ഒടിടി റിലീസിനെ കുറിച്ച് ചർച്ചകൾ

- Link: https://ml.b4blaze.com/film-news/madanolsavam-movie-ott-release-date
- Published: 2024-02-05T19:14:41+05:30
- Author: Anu

സുരാജ് വെഞ്ഞാറമ്മൂട്, ബാബു ആന്റണി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് മദനോത്സവം.
റിലീസ് ചെയ്ത് ഒരു വർഷം ആകാൻ പോകുമ്പോഴും ചിത്രം ഒടിടിയിൽ എത്തുന്നത് സംബന്ധിച്ച് ഇപ്പോഴും
ചർച്ചകൾ നടക്കുകയാണ്. ഒടിടി റിലീസ് സംബന്ധിച്ച് ഒരു വിവരവും അണിയറ പ്രവർത്തകർ പുറത്ത്
വിട്ടിട്ടില്ല. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ രചനയിൽ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത്
വലിയൊരു താരനിര അണിനിരന്ന ചിത്രമാണ് മദനോത്സവം. വിനായക അജിത്താണ് ചിത്രം നിർമ്മിച്ചത്.

രാജേഷ് മാധവൻ, ഭാമ അരുൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ഒരു പൊളിറ്റിക്കൽ
സറ്റയർ ആയി എത്തിയ ചിത്രമാണിത്. സജ്ന മൂവീസ്, അജിത്ത് വിനായക ഫിലിംസ് എന്നിവരുടെ ബാനറിൽ
എത്തിയ ചിത്രം 2023 ഏപ്രിൽ 14നാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ
രണ്ട് കോടി രൂപ ബോക്സോഫീസിൽ നിന്ന് നേടാനായെന്ന് കണക്കുകൾ പുറത്ത് വന്നിരുന്നു. 5.25
കോടിയായിരുന്നു ചിത്രത്തിന്റെ ആകെ ബജറ്റ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/madanolsavam1.jpg?
resize=1248%2C650&ssl=1)

തീയേറ്ററിൽ വലിയ വിജയം നേടാനായെന്ന് പറയാൻ കഴിയില്ലെങ്കിലും ഒടിടിയിൽ ചിത്രമെത്താൻ 
കാത്തിരിക്കുന്നവർ നിരവധിയാണ്. ഇനിയെങ്കിലും ചിത്രം ഒടിടിയിൽ എത്തുമോ എന്നാണ് ചോദ്യങ്ങൾ
ഉയരുന്നത്. 2023 ഏപ്രിൽ ഒന്നിനാണ് ചിത്രം റിലീസ് ചെയ്തത്. പുറത്തിറങ്ങി ഒരു വർഷം ആകും
മുമ്പെങ്കിൽ ചിത്രം ഒടിടിയിൽ എത്തുമെന്നാണ് പ്രതീക്ഷകൾ. സൈന പ്ലേയിൽ ചിത്രം എത്തുമെന്ന
തരത്തിൽ ചില സിനിമ ചർച്ച ഗ്രൂപ്പുകളിൽ ചർച്ചകൾ നടക്കുന്നുണ്ട്.
