# പൊട്ടിച്ചിരിപ്പിക്കാന്‍ മദനന്‍ എത്തുന്നു!!! ‘മദനോത്സവം’ ടീസര്‍ എത്തി

- Link: https://ml.b4blaze.com/film-news/madanolsavam-movie-teaser-out
- Published: 2023-03-29T19:11:09+05:30
- Author: Anu

ഈ വിഷുവിന് തിയ്യേറ്ററിലിരുന്ന് പൊട്ടിച്ചിരിപ്പിക്കാന്‍ സുരാജ് ചിത്രം ‘മദനോത്സവം’
എത്തുന്നു. കുടുംബ പ്രേക്ഷകര്‍ക്ക് തിയ്യേറ്ററിലിരുന്ന് പൊട്ടിച്ചിരിപ്പിക്കുമെന്ന്
ഉറപ്പു പറയുകയാണ് ചിത്രം. സുധീഷ് ഗോപിനാഥ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘
മദനോത്സവം’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

മദനന്‍ എന്ന കഥാപാത്രമായി എത്തുന്ന സുരാജ് ഇപ്രാവശ്യം പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുമെന്ന്
ഉറപ്പാണ്. സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നത്.
ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍,
ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളാവുന്നത്.

ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ‘മദനോത്സവം’ത്തിന്റെ
തിരക്കഥ ഒരുക്കിയത്.’ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം രതീഷ് തിരക്കഥ ഒരുക്കിയ
ചിത്രമാണ് ‘മദനോത്സവം’.

വിനായക അജിതാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷെഹ്നാദ് ജലാല്‍, എഡിറ്റിങ്ങ്
വിവേക് ഹര്‍ഷന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ജെയ് കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ്
ശങ്കര്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത്
കരുണാകരന്‍, ആര്‍ട്ട് ഡയറക്റ്റര്‍ കൃപേഷ് അയ്യപ്പന്‍കുട്ടിയാണ് നിര്‍വഹിക്കുന്നത്.

 സംഗീത സംവിധാനം ക്രിസ്റ്റോ സേവിയര്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, മേക്കപ്പ് ആര്‍ 
ജി വയനാടന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം യു, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന്‍,
ഡിസൈന്‍ അറപ്പിരി വരയന്‍, പി ആര്‍ ഓ പ്രതീഷ് ശേഖര്‍ എന്നിവരൊക്കെയാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
