# ‘അവിശ്വസനീയമായ പ്രഭാവലയത്തിൻറെ മുന്നിൽ, ആവേശം…’; മോദിയെ കണ്ടതിനെ കുറിച്ച് സുരേഷ് ​ഗോപിയുടെ മകൻ

- Link: https://ml.b4blaze.com/film-news/madhav-suresh-about-narendra-modi
- Published: 2024-01-08T23:15:43+05:30
- Author: Ajay

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ എത്തിയിരുന്നു. മോദിയെ സന്ദർശിച്ച അനുഭവം
സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനായ മാധവ്. ഇൻസ്റ്റഗ്രാമിലാണ്
സുരേഷ് ഗോപിയുടെ മകന്റെ പ്രതികരണം. പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രവും മാധവ് പങ്കുവച്ചു.
അത്തരമൊരു അവിശ്വസനീയമായ പ്രഭാവലയത്തിൻറെ മുന്നിൽ നിൽക്കുന്നത് തികച്ചും ആവേശകരമായ 
കാര്യമാണ് എന്ന് മാധവ് കുറിച്ചത്. മാധവിൻറെ ചുമലിൽ മോദി കൈവയ്ക്കുന്ന ചിത്രമാണ് പോസ്റ്റ്
ചെയ്തിരിക്കുന്നത്.

>  
> View this post on Instagram
>  
> [A post shared by Madhav Suresh (@the.real.madhav)](https://www.instagram.com/p/C1y0pRWvRNc/?utm_source=ig_embed&utm_campaign=loading)

അതേ സമയം പ്രധാനമന്ത്രി വീണ്ടും തൃശൂരിൽ എത്തിയേക്കും. ജനുവരി 17 ന് ഗുരുവായൂരിൽ നരേന്ദ്ര
മോദി എത്തുമെന്നാണ് റിപ്പോർട്ടുകൾ.
 സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ
എത്തുമെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷ ക്രമീകരണങ്ങൾ സംബന്ധിച്ച് കേരള പൊലീസിനോട് കേന്ദ്രം
റിപ്പോർട്ട് തേടിയിട്ടുണ്ട്. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡ് പൊലീസ് പരിശോധിച്ചു.

സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയാണ് ജനുവരി 17ന് ഗുരുവായൂർ വച്ച് വിവാഹിതയാകുന്നത്. ശ്രേയസ്സ്
മോഹൻ ആണ് വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ വച്ച് കഴിഞ്ഞ വർഷം
നടന്നിരുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് 
ബിസിനസ്സുകാരനാണ്.
