# ഇന്ത്യയ്ക്ക് വേണ്ടി അഞ്ച് സ്വര്‍ണം നേടി വേദാന്ത്!!! അഭിമാന നിമിഷം പങ്കുവച്ച് മാധവന്‍

- Link: https://ml.b4blaze.com/film-news/madhavan-about-son-wins-5-gold-medal
- Published: 2023-04-16T21:17:55+05:30
- Author: Anu

അച്ഛന്‍ സിനിമാലോകത്തെ മിന്നും താരമാണ്, മകന്‍ നീന്തല്‍കുളത്തിലെ സ്വര്‍ണ്ണ മത്സ്യവും.
അച്ഛനും മകനും രാജ്യത്തിന്റെ അഭിമാന താരങ്ങളായിരിക്കുകയാണ്. നടന്‍ മാധവിന്റെയും മകന്‍
വേദാന്തുമാണ് ആ അഭിമാന താരങ്ങള്‍.

ഏറ്റവും മികച്ച നീന്തല്‍ താരമായിരിക്കുകയാണ് വേദാന്ത്. തുടര്‍ച്ചയായി നീന്തല്‍ മത്സരത്തില്‍
ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുകയും വിജയവും സ്വന്തമാക്കിയ വേദാന്ത് ഇപ്പോള്‍
പുതിയ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. മലേഷ്യന്‍ ഇന്‍വിറ്റേഷന്‍ ഏജ് ഗ്രൂപ്പ് 
ചാമ്പ്യന്‍ഷിപ്പില്‍ നീന്തലില്‍ വേദാന്ത് മാധവന്‍ അഞ്ച് സ്വര്‍ണമാണ് നേടിയിരിക്കുന്നത്.

സന്തോഷനിമിഷം മാധവന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ‘ദൈവകൃപയോടും നിങ്ങളുടെ
എല്ലാ ആശംസകളോടും കൂടി, ഈ വാരാന്ത്യത്തില്‍ ക്വാലാലംപൂരില്‍ നടന്ന മലേഷ്യന്‍ ഇന്‍വിറ്റേഷന്‍
ഏജ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പില്‍, ഇന്ത്യക്ക് വേണ്ടി വേദാന്തിന് അഞ്ച് സ്വര്‍ണം (50
മീറ്റര്‍, 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍, 1500 മീറ്റര്‍) നേടാനായി. ഞാന്‍
ആഹ്ലാദിക്കുകയും ഏറെ സന്തോഷിക്കുകയും ചെയ്യുന്നു,’ എന്നാണ് മാധവന്‍ കുറിച്ചത്.  വേദാന്ത്
ഇതിനോടകം തന്നെ നിരവധി ബഹുമതികളും മെഡലുകളടക്കം ടൂര്‍ണമെന്റ് ടൈറ്റിലുകളും സ്വന്തമാക്കിയിട്ടുണ്ട്.
ദ്രോണാചാര്യാ അവാര്‍ഡ് ജേതാവും മലയാളിയുമായ പ്രദീപ് കുമാറാണ് വേദാന്തിന്റെ കോച്ച്.

വേദാന്തിന്റെ പരിശീലനവുമായി ബന്ധപ്പെട്ട് മാധവനും കുടുംബവും ദുബായിലാണ് നിലവില്‍ താമസം.
പാരീസ് ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുക എന്നതാണ് വേദാന്തിന്റെ ലക്ഷ്യം.

> With Gods grace and all your wishes Vedaant gets 5 golds for India ( 50, 100,200,400&
> 1500m) with 2 PB’s at the Malaysian invitational age group championships,2023 
> held this weekend in Kuala Lumpur. Elated and very grateful. ????????????????????????????????
> ❤️❤️❤️Thank you [@swimmingfedera1](https://twitter.com/swimmingfedera1?ref_src=twsrc%5Etfw)
> [@Media_SAI](https://twitter.com/Media_SAI?ref_src=twsrc%5Etfw) [pic.twitter.com/vaDMmiTFnh](https://t.co/vaDMmiTFnh)
> — Ranganathan Madhavan (@ActorMadhavan) [April 16, 2023](https://twitter.com/ActorMadhavan/status/1647570048285040641?ref_src=twsrc%5Etfw)
