# കുടുംബവുമൊത്ത് ദുബായിലേക്കുള്ള നടന്‍ മാധവന്റെ പെട്ടെന്നുള്ള മാറ്റം….!! കാരണം ഇതാണ്…

- Link: https://ml.b4blaze.com/film-news/madhavan-shifted-to-dubai-reason
- Published: 2021-12-20T22:27:53+05:30
- Author: Rahul

തെന്നിന്ത്യയില്‍ ഒരുപാട് ആരാധകരുള്ള നടനാണ് മാധവന്‍. താരത്തിന് ഇപ്പോഴും ബഹുഭൂരിപക്ഷം
ആരാധകരും സത്രീജനങ്ങളാണ്. അലൈയ്പായുതെ എന്ന സിനിമയില്‍ ശാലിനിയുടെ കൂടെ നായകനായി എത്തിയ
മാധവന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ നടന്‍ കുടുംബവുമൊത്ത് ദുബായിലേക്ക്
പെട്ടെന്ന് താമസം മാറി എന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. എന്താണ് താരത്തിന്റെ
പെട്ടെന്നുള്ള ഈ സ്ഥലം മാറ്റത്തിന് കാരണം എന്നാണ് ആരാധകര്‍ തിരയുന്നത്. ഇപ്പോഴിതാ അതിനുള്ള
ഉത്തരവും എത്തിയിരിക്കുകയാണ്. മകന്‍ വേദാന്തിന് ഒളിമ്പിക്സിനായി തയ്യാറെടുക്കുന്നതിന്
വേണ്ടിയാണ് മാധവനും കുടുംബവും ദുബായിലേക്ക് മാറിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/Article-300x157.
jpg?resize=843%2C441&ssl=1)

2026 ഒളിമ്പിക്സിലേക്കാണ് വേദാന്ത് തയ്യാറെടുക്കുന്നത്. ഒരു അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം
തുറന്നു പറഞ്ഞത്. നീന്തല്‍ താരമായ വേദാന്ത് നിരവധി അന്തരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുകയും
മെഡലുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലെ പ്രധാന
നീന്തല്‍ പരിശീലന കേന്ദ്രങ്ങളെല്ലാം അടച്ചതോടെയാണ് കുടുംബത്തോടൊപ്പം താരം ദുബായിലേക്ക്
മാറിയത്. മുംബൈയിലെ വലിയ സ്വിമ്മിംഗ് പൂളുകളെല്ലാം അടച്ചിടുകയോ അല്ലെങ്കില്‍ അകലെയോ
ആണ്. ദുബായില്‍ വലിയ പൂളുകളും സൗകര്യങ്ങളും കൂടുതലായതിനാല്‍ മകന് വേണ്ടി താമസം മാറുകയായിരുന്നു.
മകന്‍ തന്നെ പോലെ സിനിമാ രംഗത്ത് എത്തണമെന്ന് ആഗ്രഹിക്കുന്നില്ല. തനിക്കോ ഭാര്യയ്ക്കോ
അങ്ങനെയൊരു ആഗ്രഹമില്ല. മകന് അവന്റെതായ സ്വപ്നങ്ങളുണ്ടെന്നും അതിന് പൂര്‍ണ പിന്തുണ 
നല്‍കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും മാധവന്‍ വ്യക്തമാക്കി.
