# മാധവൻ,സിദ്ധാർത്ഥ് ,നയൻതാര,ചിത്രം ടെസ്റ്റിൽ മീരാ ജാസ്മിനും

- Link: https://ml.b4blaze.com/film-news/madhavan-siddharth-nayanthara-and-meera-jasmine-in-the-film-test
- Published: 2023-05-10T15:26:20+05:30
- Author: Ajay

 

മാധവൻ,സിദ്ധാർത്ഥ് ,നയൻതാര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു സ്പോർട്സ്
ഡ്രാമയാണ്. ടെസ്റ്റ് പ്രശസ്ത നിർമ്മാതാവ് ശശികാന്തിന്റെ ആദ്യ സംവിധാന ചിത്രമായ ടെസ്റ്റിന്റെ
ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൽ നയൻതാരയാണ് നായികയാവുന്ന സിനിമയിൽ മീര ജാസ്മിൻ
ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളെയോ അണിയറപ്രവർത്തകരെയോ
നേരത്തെ പ്രഖ്യാപിച്ചിരുന്നില്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/test-3-1024x576.
jpg?resize=1024%2C576&ssl=1)

സ്‌പോർട്‌സ് ഡ്രാമ ത്രില്ലറായി എത്തുന്ന ശശികാന്തിന്റെ സിനിമ ടെസ്റ്റ് ക്രിക്കറ്റിനെ
അടിസ്ഥാനമാക്കിയുള്ളതാണ്. ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തുമാണ് സിനിമയുടെ നിർമ്മാണം.
നടി റാഷി ഖന്ന സിനിമയിലെത്തുമെന്ന വാർത്തകൾ വരുന്നുണ്ട്. അതേ സമയം മാധവനും സിദ്ധാർത്ഥും
മണിരത്നം സംവിധാനം ചെയ്ത ‘ആയുധ എഴുത്ത്’ എന്ന സിനിമയ്ക്ക് ശേഷമാണ് ഇരു താരങ്ങളും മറ്റൊരു
തമിഴ് ചിത്രത്തിനായി ഒന്നിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/meeraajs-1024x576.
jpg?resize=1024%2C576&ssl=1)

2006ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘രംഗ് ദേ ബസന്തി’ എന്ന സിനിമയിലും ഇരുവരും ഒന്നിച്ചിരുന്നു.
സിദ്ധാർത്ഥ് തന്റെ ‘ഇന്ത്യൻ 2’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി.ബോളിവുഡ്
ചിത്രം ‘രംഗ് ദേ ബസന്തി’ എന്ന സിനിമയിലും സിദ്ധാർത്ഥും മാധവനും സുഹൃത്തുക്കാളായി ഒരുമിച്ചഭിനയിച്ചിരുന്നു.
നവാഗതനായ നിലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ലേഡി സൂപ്പർസ്റ്റാർ 75′ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്
നയൻതാര.
